LAUNCHPAD

അണക്കരയിൽ പുതിയ ഷോപ്പ് ഇൻ ഷോപ്പുമായി 'വിസ്മയ്'; ഇടുക്കിയിലും ഔട്ട്ലെറ്റ് തുറന്നതോടെ അകെ ഷോപ്പ് ഇൻ ഷോപ്പുകൾ 30 ആയി

08 May 2019

ന്യൂഏജ് ന്യൂസ് : പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ വിസ്മയ് ഇടുക്കി ജില്ലയിലെ അണക്കരയിൽ റീട്ടെയിൽ സ്റ്റോർ തുടങ്ങി. അണക്കരയിലെ പ്രമുഖ ടെക്സ്റ്റൈൽ ആയ അഭിലാഷ് ടെക്സ്റ്റൈൽസിലാണ് പുതിയ 'ഷോപ്പ് ഇൻ ഷോപ്പ്' സ്റ്റോർ തുടങ്ങിയത്. അഭിലാഷ് ടെക്സ്റ്റൈൽസിൽ സജ്ജമാക്കിയിട്ടുള്ള എക്സ്ക്ലൂസിവ് വിസ്മയ് കൗണ്ടർ കമ്പനിയുടെ 30മത് ഷോപ്പ് ഇൻ ഷോപ്പ് ആണ്. അഭിലാഷ് ടെക്സ്റ്റൈൽസ് മാനേജിങ് പാർട്ണർമാരായ രഞ്ജുവും റിഞ്ചുവും ചേർന്ന് റീട്ടെയിൽ സ്റ്റോറിന്റെ ഉൽഘാടനം നിർവഹിച്ചു. വിസ്മയ് യുടെ എക്സ്ക്ലൂസിവ് ഔട്ട്ലെറ്റിനു സമാനമായ ഷോപ്പിംഗ് അനുഭവമാണ് ഷോപ്പ് ഇൻ ഷോപ്പ് നൽകുന്നത്. ചുരിദാർ മെറ്റിരിയൽ, കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. അപ്പാരൽ രംഗത്ത് ഷോപ് ഇൻ ഷോപ് സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. നിലവിൽ 40 എക്സ്ക്ലൂസിവ് ഷോറൂമുകളാണ് വിസ്മയ്ക്ക് ഉള്ളത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ് ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്മയ്ക്കു സുസജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്.

വലിയ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണ് വിസ്മയ്. ഡിസൈൻ , മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. വിമൺ ലൈഫ്‌സ്‌റ്റൈൽ അപ്പാരൽ രംഗത്ത് ദക്ഷിണേന്ത്യയിൽ മുൻ നിരയിലെത്താൻ ഇത് സഹായിക്കുന്നു. രണ്ട് പതിറ്റാണ്ടായി കേരളത്തിലെ വിശ്വാസ്യത ആർജിച്ച വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡെന്ന മേൽവിലാസവുമായാണ് വിസ്മയ് വിപുലീകരണത്തിനൊരുങ്ങുന്നത്.



Related News


Special Story