LAUNCHPAD

ആരാധക കാത്തിരിപ്പുകൾക്ക് അവസാനമായി; വിവോ വി15 പ്രോ 8ജിബി റാം, വി15 അക്വാ ബ്ലൂ കളര്‍ പതിപ്പുകൾ ഇന്ത്യയിലെത്തി

14 May 2019

ന്യൂഏജ് ന്യൂസ്, വിവോ വി 15, വിവോ വി 15 പ്രോ സ്മാര്ട് ഫോണുകളുടെ പുതിയ പതിപ്പുകള് ഇന്ത്യന് വിപണിയില്. വിവോ വി 15 പ്രോയുടെ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പും വിവോ വി 15 ഫോണിന്റെ അക്വാ ബ്ലൂ നിറത്തിലുള്ള പതിപ്പുമാണ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചത്.

29,990 രൂപയാണ് വിവോ വി 15 പ്രോയുടെ എട്ട് ജിബി റാം പതിപ്പിന്. വിവോ വി 15 അക്വാ ബ്ലൂ പതിപ്പിന് വില 21,990 രൂപയാണ്.

ഇതോടെ വിവോ വി15 പ്രോ ഫോണിന് 6ജിബി/128ജിബി , 8ജിബി/128ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകള് വിപണിയിലുണ്ടാവും. വിവോ വി15 ഫോണിന് ഇതുവരെ ഫ്രോസന് ബ്ലാക്ക് നിറത്തിലുള്ള പതിപ്പ് മാത്രമാണുണ്ടായിരുന്നത്

ഫെബ്രുവരിയിലാണ് വിവോ ഈ രണ്ട് ഫോണുകളും ഇന്ത്യയിലെത്തിച്ചത്.



Related News


Special Story