TECHNOLOGY

32 എംപി ഡ്യുവൽ പോപ് അപ് സെൽഫി ക്യാമറയുമായി വിവോ വി17 പ്രോ

09 Oct 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ 32 എംപി ഡ്യുവൽ പോപ് അപ് സെൽഫി ക്യാമറയും 48 എംപി റിയർ ക്യാമറയുമായി വിവോ വി17 പ്രോ സ്മാർട് ഫോൺ വിവോ അവതരിപ്പിച്ചു. 17 പ്രോ ഗ്ലാസിയർ ഐസ്, മിഡ് നൈറ്റ് ഓഷ്യൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 8ജിബി റാമും 128 ജിബി റോമുമായി എത്തുന്ന വി 17 പ്രോയുടെ വില 29,990 രൂപ.32 ജിബി വൈഡ് ആംഗിൾ ക്യാമറ 105 ഡിഗ്രി വ്യൂ നൽകി മികച്ച സെൽഫി പ്രദാനം ചെയ്യുന്നു. 48 എംപി എഐ ക്വാഡ് ക്യാമറയാണ് പിന്നിലുള്ളത്.

6.44 ഇഞ്ച് ഫുൾ വ്യൂ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ്  ഉള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിങ് അൺലോക്കിങ്ങിനു സഹായിക്കും. ആൻഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയ ഫൺ ടച്ച് ഒഎസ് 675 എഐഇ ക്വാൽകൊം സ്നാപ് ഡ്രാഗൺ പ്രൊസസർ എന്നിവയാണ് വി 17 പ്രോയുടെ മറ്റു പ്രത്യേകതകൾ.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ