TECHNOLOGY

വിവോ വി 20 പ്രോ 5ജി നവംബർ അവസാനത്തോടെ ഇന്ത്യയിൽ വിപണിയിലെത്തും

Newage News

22 Oct 2020

വിവോ കഴിഞ്ഞ മാസം ആദ്യം തായ്ലന്റ് വിപണിയിൽ അവതരിപ്പിച്ച വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇന്ത്യയിൽ ഡിവൈസ് നവംബർ അവസാനത്തോടെ അവതരിപ്പിക്കുമെന്ന് ഇതിനകം കമ്പനി അറിയിച്ചിട്ടുണ്ട്. വിവോ ഇന്ത്യ സിഇഒ ജെറോം ചെൻ ട്വിറ്റർ വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോഞ്ച് തിയ്യതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ വിവോ വി20 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയിരുന്നു. വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ തായ്ലന്റിൽ ടിഎച്ച്ബി 14,999 എന്ന വിലയോടെയാണ് പുറത്തിറക്കിയത്. ഇത് ഇന്ത്യൻ കറൻസിയിൽ 35,329 രൂപയാണ്. വി20 പ്രോയ്ക്ക് 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 5 ജി പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് ടെക്നോളജി സപ്പോർട്ടുള്ള ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇത് മികച്ച ഫാസ്റ്റ് ചാർജിങ് സംവിധാനമാണ്. വേഗത്തിൽ ഡിവൈസ് ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. എഫ് / 1.89 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ലെൻസടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വിവോ വി20 പ്രോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്,2 എംപി മോണോ ലെൻസ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാണ് വിവോ നൽകിയിട്ടുള്ളത്.

ഡിവൈസിന്റെ സെൽഫി ക്യാമറയിൽ 44 എംപി മെയിൻ ലെൻസും 8 എംപി സെക്കൻഡറി ലെൻസുമാണ് ഉള്ളത്. വിവോ വി20 പോലെ, പ്രോ മോഡലും ക്യാമറ കേന്ദ്രീകൃത ഫോണാണ്. പ്രോ മോഡലിലും വിവോ ഓട്ടോഫോക്കസ് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി പരിശോധിച്ചാൽ 5ജി, 4ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈഫൈ, ഡ്യുവൽ സിം, ജിപിഎസ്, ഗ്ലോനാസ്, ബീഡോ എന്നിവയും ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. വിവോ വി20 ലോഞ്ച് പരിപാടിയിൽ വിവോ വി20 എസ്ഇയുടെ ലോഞ്ചും കമ്പനി ടീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വിവോ വി20 പ്രോയും വി20 എസ്ഇയും ഒരുമിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുന്നതെന്ന് പ്രതീക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ