LAUNCHPAD

വിവോ എക്‌സ്50 സീരീസ് ജൂലായ് 16ന് ഇന്ത്യയിൽ അവതരിപ്പിക്കും

Newage News

14 Jul 2020

വിവോയുടെ എക്‌സ് 50 സീരീസിലുള്ള സ്മാര്‍ട്‌ഫോണുകളായ വിവോ എക്‌സ്50, വിവോ എക്‌സ്50 പ്രോ എന്നിവ ജൂലായ് 16ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ചൈനയില്‍ ഇവ നേരത്തെ അവതരിപ്പിച്ചിരുന്നു. വിവോ എക്‌സ്50 8ജിബി റാം/ 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 37,000 രൂപയും 8ജിബി റാം/ 256 ജിബി വാരിയന്റിന് 41,000 രൂപയുമാണ് വില വരുന്നത.് വിവോ എക്‌സ്50 പ്രോയ്ക്ക് 45,500 രൂപയും 8ജിബി റാം/ 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 49,500 രൂപയുമാണ് വില.

വിവോ എക്‌സ്50 6.56 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് റെസല്യൂഷനില്‍ 2376×1080 പിക്‌സലിലാണ് പ്രവര്‍ത്തിക്കുന്നത്. 765ജി ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4200mah ആണ് ബാറ്ററി. ക്വാഡ് കാമറയാണ് ഫോണിന്റെ പുറകു വശത്ത് സജ്ജീകരിച്ചിരിക്കുന്നത്.

എച്ച്ഡി 10 പ്ലസ് സപ്പോര്‍ട്ട് ചെയ്യുന്ന 6.56 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ എക്‌സ്50 പ്രോയ്ക്ക് ഉള്ളത്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജാണ് ഉള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത്. 4315 mah ആണ് ബാറ്ററി. ജിംബല്‍ ക്യാമറ സിസ്റ്റമാണ് എക്‌സ്50 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story