TECHNOLOGY

വിവോ എക്സ്60 പ്രോ+ അവതരിപ്പിച്ചു; സ്നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയുമായി എത്തുന്ന നാലാമത്തെ സ്മാർട്ട്‌ഫോൺ

Newage News

23 Jan 2021

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോ ആ വർഷത്തെ ആദ്യ മുൻനിര സ്മാർട്ട്‌ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവോ എക്സ്60 പ്രോ+ എന്ന ഡിവൈസാണ് വിവോ അവതരിപ്പിച്ചത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ വിവോ എക്‌സ് 60 സീരീസിലെ പ്രീമിയം സ്മാർട്ട്‌ഫോണാണ്. എക്സ്60 സീരിസിൽ നേരത്തെ തന്നെ സ്റ്റാൻഡേർഡ് വിവോ എക്‌സ് 60, വിവോ എക്‌സ് 60 പ്രോ എന്നിവ കമ്പനി പുറത്തിറക്കിയിരുന്നു.  ഷവോമി എംഐ 11, ഐക്യൂഒഒ 7, സാംസങ് ഗാലക്സി S21 എന്നിവയ്ക്ക് പിന്നാലെ സ്നാപ്ഡ്രാഗൺ 888 5ജി എസ്ഒസി ഉപയോഗിച്ച് വിപണിയിലെത്തുന്ന നാലാമത്തെ സ്മാർട്ട്‌ഫോണാണിത്. വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമറ സെറ്റപ്പാണ്. 8 എംപി പെരിസ്‌കോപ്പ് ക്യാമറയും 50 എംപി സാംസങ് ജിഎൻ 1 സെൻസറുമുള്ള ജിംബൽ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ആൻഡ്രോയിഡ് 11, 12 ജിബി വരെ റാം എന്നിവയാണ് സ്മാർട്ട്‌ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. വിവോ എക്സ് 60 പ്രോ + സ്മാർട്ട്ഫോണിൽ 6.56 ഇഞ്ച് ഫുൾ എച്ച്ഡി+ ഇ3 അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. എച്ച്ഡിആർ 10+ സപ്പോർട്ട്, 1300 നൈറ്റ്‌സ് ബ്രൈറ്റ്നസ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. അഡ്രിനോ 660 ജിപിയുവും ഒക്ടാകോർ സിപിയുവും ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും വിവോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.  വിവോ എക്സ് 60 പ്രോ + 5ജി സ്മാർട്ട്ഫോണിൽ എഫ് / 1.57 അപ്പേർച്ചറുള്ള 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ (ഇഐഎസ്), ലെൻസുകളിലെ റിഫ്ലക്സ് കുറയ്ക്കുന്നതിന് സെസ്സ് ടി കോട്ടിങ് എന്നിവ നൽകിയിട്ടുണ്ട്. 114 ° ഫീൽഡ്-ഓഫ്-വ്യൂ (FoV), 4-ആക്സിസ് OIS എന്നിവയുശള്ള 48എംപി സോണി IMX598 സെൻസറാണ് സെക്കന്ററി ക്യാമറായിട്ടുള്ളത്.   വിവോ എക്സ് 60 പ്രോ + 5ജി സ്മാർട്ട്ഫോണിന്റെ ക്യമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, എഫ് / 2.08 അപ്പർച്ചർ ഉള്ള 32 എംപി 50 എംഎം പോർട്രെയിറ്റ് സെൻസർ, ഒ‌ഐ‌എസ്, 5 എക്സ് ഒപ്റ്റിക്കൽ സൂം, 60 എക്സ് ഡിജിറ്റൽ സൂം, എഫ് / 3.4 അപ്പർച്ചർ എന്നിവയുള്ള 8 എംപി പെരിസ്‌കോപ്പ് ക്യാമറ എന്നിവയാണ്. എഫ് / 2.45 അപ്പേർച്ചറുള്ള 32 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള വിവോ എക്സ് 60 പ്രോ + സ്മാർട്ട്‌ഫോണിൽ 4200 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 1.0 ഔട്ട്ഓഫ് ദി ബോക്സിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 9.10 എംഎം കനമുള്ള ഈ ഹാൻഡ്‌സെറ്റിന്റെ ഭാരം 190 ഗ്രാം ആണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഹൈ-ഫൈ ഓഡിയോ, 5ജി സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് എക്സ് 60 പ്രോ + ന്റെ മറ്റ് സവിശേഷതകൾ. വിവോ എക്സ് 60 പ്രോ + സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. വൈകാതെ തന്നെ ഈ ഡിവൈസ് ഇന്ത്യയിലും മറ്റ് വിപണികളിലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ എക്സ് 60 പ്രോ+ ഡീപ് സീ ബ്ലൂ, ക്ലാസിക് ഓറഞ്ച് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി മോഡലിന് 4998 യുവാൻ (ഏകദേശം 56,500 രൂപ), 12 ജിബി + 256 ജിബി വേരിയന്റിന് 5998 യുവാൻ (ഏകദേശം 67,500 രൂപ) വിലയുണ്ട്. ആദ്യ വിൽപ്പന ജനുവരി 30 ന് ആരംഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ