LAUNCHPAD

വിവോ വൈ30 ഇന്ത്യയില്‍ അവതരിപ്പിച്ചു

Newage News

04 Jul 2020

വിവോയുടെ ഏറ്റവും പുതിയ വിവോ വൈ30 സ്മാര്ട്ഫോണ് ഇന്ത്യയില് അവതരിപ്പിച്ചു. വര്ഷം ആദ്യം മലേഷ്യന് വിപണിയില് അവതരിപ്പിച്ച ഫോണ്  ആണിത്. വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില് ഫോണ് പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഫ്ളിപ്കാര്ട്ടിലും ഫോണ് പ്രദര്ശിപ്പിച്ചിട്ടുണ്ടെങ്കിലും ഉടന് വരും എന്നാണ് കാണിക്കുന്നത്.

വിവോ വൈ 30യുടെ നാല് ജിബി രാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 14990 രൂപയാണ് വില. ഡാസില് ബ്ലൂ, എമറാള്ഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില് ഫോണ് വിപണിയിലെത്തും. ഫോണിന് ഫ്ളിപ്കാര്ട്ട് ചില ഓഫറുകളും നല്കുന്നുണ്ട്.

6.47 ഇഞ്ച് ഫുള് എച്ച്ഡിപ്ലസ് എല്സിഡി ഡിസ്പ്ലേയുള്ള വിവോ വൈ30 ഡിസ്പ്ലേയ്ക്ക് 720 x 1560 പിക്സല് റസലൂഷനുണ്ട്. മീഡിയാ ടെക് ഹീലിയോ പി35 പ്രൊസസറില് നാല് ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. ആന്ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫണ്ടച്ച് ഓഎസ് ആണ് ഫോണില്.

13 എംപി, എട്ട് എംപി, രണ്ട് എംപി, രണ്ട് എംപി സെന്സറുകള് ഉള്ള ക്വാഡ് റിയര് ക്യാമറയും എട്ട് എംപിയുടെ സെല്ഫി ക്യാമറയും ആണ് ഫോണിനുള്ളത്. 5000 എംഎഎച്ച് ബാറ്ററി ഫോണിനുണ്ട്.

Content Highlights: VIVO Y30 smartphone launched in india

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story