TECHNOLOGY

വോഡഫോൺ ഐഡിയ, കേരളത്തിൽ ടർബോനെറ്റ് 4G അവതരിപ്പിച്ചു

09 Sep 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, കേരളത്തിൽ ടർബോനെറ്റ് 4Gയുടെ സേവനങ്ങൾ തുടങ്ങുന്നതായി പ്രഖ്യാപിച്ചു.

കേരളത്തിൽ റേഡിയോ നെറ്റ്‌വർക്കിന്‍റെയും, പുതുതലമുറ സാങ്കേതികവിദ്യകളായ ഡൈനാമിക്ക് സ്പെക്ട്രം റീ-ഫ്രെയിമിംഗ് (ഡിഎസ്ആർ), സ്പെക്ട്രം റീ-ഫ്രെയിമിംഗ്, M-MIMO, L900, TDD, സ്മോൾ സെൽസ് എന്നിവയുടെയും വിജയകരമായ സംയോജിപ്പിക്കലിന് പിന്നാലെയാണ് ടർബോനെറ്റ് 4G അവതരിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഉടനീളം നെറ്റ്‌വർക്ക് ശേഷി, കവറേജ് എന്നിവ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യകളും മറ്റും അവതരിപ്പിച്ചിരിക്കുന്നത്.

“ശക്തമായ രണ്ട് നെറ്റ്‌വർക്കുകൾ കൂടി ചേരുമ്പോൾ, വോഡഫോൺ ഐഡിയയുടെ 4G സേവനങ്ങൾ കൂടുതൽ ശക്തിയുള്ളതായി മാറുന്നു. നിരവധി സൈറ്റുകൾ, ഭാവി മുന്നിൽ കണ്ടുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം, കൂടിയ അളവിലുള്ള സ്പെക്ട്രം നീക്കിവെയ്ക്കൽ എന്നിവയാണ് മികച്ചൊരു നെറ്റ്‌വർക്ക് ഒരുക്കാൻ സഹായകരമായിരിക്കുന്ന ഘടകങ്ങൾ. അടിമുടി മാറിയ 4G  നെറ്റ്‌വർക്കിന്‍റെ പുതുരൂപമാണ് ടർബോനെറ്റ്. കൂടുതൽ ഇടങ്ങളിൽ കവറേജ്, വർദ്ധിപ്പിച്ച ശേഷിയും ടർബോ സ്പീഡും, ഏറ്റവും മികച്ച കസ്റ്റമർ സർവീസ് എന്നിവ ഉറപ്പാക്കാൻ ഇതിന് കഴിയുന്നു. നെറ്റ്‌വർക്കുകൾ സംയോജിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ എല്ലാ വിപണികളിലും ഇരു ബ്രാൻഡുകളുടെയും ഉപഭോക്താക്കൾക്ക് ടർബോനെറ്റ് 4Gയുടെ സേവനം ലഭിക്കും. നിങ്ങൾ വോഡഫോൺ ഉപഭോക്താവ് ആണെങ്കിലും ഐഡിയ ഉപഭോക്താവ് ആണെങ്കിലും, നിങ്ങളുടെ നെറ്റ്‌വർക്ക് ഇനി കൂടുതൽ മികച്ചതായി മാറും ” - വോഡഫോൺ ഐഡിയ ലിമിറ്റഡ്, ചീഫ് ടെക്നോളജി ഓഫീസർ വിശാന്ത് വോറ പറഞ്ഞു.

വോഡഫോൺ ഐഡിയയുടെ ടർബോനെറ്റ് 4G ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം ഘട്ടംഘട്ടമായി അവതരിപ്പിക്കും. ടർബോനെറ്റ് 4G നിലവിൽ വരുന്നതോടെ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക്, സ്‍മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ വേഗത്തിലുള്ള ഡൗൺലോഡ്, അപ്‍ലോഡ് സ്പീഡും മെച്ചപ്പെട്ട കവറേജും മികച്ച ഉപഭോക്തൃ അനുഭവവും ലഭിക്കുന്നു. സംയോജനത്തിലൂടെ ശക്തമായി മാറിയ നെറ്റ്‍വർക്കും സമ്പന്നമായ ഡിജിറ്റൽ ഉള്ളടക്കവും ഉള്ളതിനാൽ കേരളത്തിലെ വിപണിയിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് - വോഡഫോൺ ഐഡിയ ലിമിറ്റഡ്, കേരളാ ബിസിനസ് ഹെഡ്, എം.ഡി. പ്രസാദ് പറഞ്ഞു. ബ്രോഡ്ബാൻഡ് ടെസ്റ്റിംഗിലെ ആഗോള ലീഡറും വെബ്-അധിഷ്ടിത നെറ്റ്‌വർക്ക് ഡയഗ്‍നോസ്റ്റിക്ക് ആപ്ലിക്കേഷനുമായ Ookla-യുടെ കണ്ടെത്തൽ അനുസരിച്ച്, നെറ്റ്‍വർക്ക് സംയോജനം നടത്തിയിട്ടുള്ള വിപണികളിൽ ഏറ്റവും വേഗത്തിലുള്ള 4G അപ്‌ലോഡ്, ഡൗൺലോഡ് സ്‍പീഡ് വോഡഫോൺ ഐഡിയയ്ക്കാണ്.

ഇരു ബ്രാൻഡുകളിലും ടർബോ സ്‍പീഡ് ലഭിക്കുമെന്നതിനാൽ, ഉപഭോക്താക്കൾക്ക് വോഡഫോൺ പ്ലേ, ഐഡിയ മൂവീസ് ആൻഡ് ടിവി ആപ്പ് എന്നിവയിൽ നിന്ന് ലൈവ് ടിവി ഷോകൾ, പുതിയ സിനിമകൾ തുടങ്ങി വൈവിധ്യമാർന്ന ഒറിജിനൽ കണ്ടന്‍റുകൾ ആസ്വദിക്കാനാവും. ഇറോസ്, സോണി, സീ5, ഹംഗാമ പ്ലേ, ടി-സീരീസ്, സൺനെക്‌സ്റ്റ്, ഷെമാരൂമീ, ഹൊയ്ച്ചോയ്, ടിവി ടുഡേ, ഡിസ്‌ക്കവറി തുടങ്ങിയ മുൻനിര കണ്ടന്‍റ് ക്രിയേറ്റർമാരുമായി വോഡഫോൺ ഐഡിയ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. ടർബോനെറ്റ് 4G യിൽ ഇത്തരം പ്രീമിയം കണ്ടന്‍റുകൾ വരിക്കാർക്ക് ആസ്വദിക്കാനാവും. ഇത് കൂടാതെ പ്രീമിയം ഉപഭോക്താക്കൾക്കായി, മുൻനിര കണ്ടന്‍റ് സ്ട്രീമിംഗ് ആപ്പുകളായ ആമസോൺ പ്രൈം, നെറ്റ്‍ഫ്‍ളിക്‌സ് എന്നിവരുമായും വോഡഫോൺ ഐഡിയ കരാറുകൾ സൃഷ്ടിച്ചിട്ടുണ്ട്.

Content Highlights: VODAFONE IDEA LAUNCHES TurboNet 4G IN Kerala

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ