FINANCE

അവകാശ ഓഹരി വിൽപനയ്‌ക്കൊരുങ്ങി വോഡഫോൺ ഐഡിയ; ലക്ഷ്യമിടുന്നത് 25000 കോടി രൂപ സമാഹരിക്കാൻ

13 Apr 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ വോഡഫോൺ ഐഡിയ ലിമിറ്റഡ് അവകാശ ഓഹരി വിൽപനയിലൂടെ 25000 കോടി രൂപ സമാഹരിക്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിയുടെ അവകാശ ഓഹരിക്ക് 12.50 രൂപയാണ്. 38 ഓഹരികൾക്ക് 87 അവകാശ ഓഹരികൾ ആണ് നൽകുക. 2019 ഏപ്രിൽ 2 വരെ ഓഹരികൾ കൈവശം ഉള്ളവർക്കാണ് അവകാശ ഓഹരിക്ക് അർഹതയുണ്ടാവുക. 10ന് ആരംഭിച്ച ഓഹരി വിൽപന 24ന് അവസാനിക്കും. മുഖ്യ ഓഹരി ഉടമകളായ വോഡഫോൺ ഗ്രൂപ്പ് 11000 കോടിയുടെയും ആദിത്യ ബിർള 7250 കോടിയുടെയും അവകാശ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. പുറത്തിറക്കിയിട്ടുള്ള അവകാശ ഓഹരികൾ വിൽക്കപ്പെടാതെ വന്നാൽ ഭാഗികമായോ പൂർണമായോ ഏറ്റെടുക്കുമെന്ന് ചില പ്രമോട്ടർമാരും പ്രമോട്ടർ ഗ്രൂപ്പുകളും സൂചിപ്പിച്ചിട്ടുണ്ട്.



Related News


Special Story