AUTO

ഇലക്ട്രിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ഫോക്‌സ്‌വാഗണ്‍ പസാറ്റിനെ യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പിൻവലിക്കുന്നു

Newage News

02 Dec 2020

ന്താരാഷ്ട്ര വിപണിയിലും ഇന്ത്യയിലും ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്ന ഫ്ലാഗ്ഷിപ്പ് പ്രീമിയം സെഡാനാണ് പസാറ്റ്. ആഭ്യന്തര തലത്തിൽ വാഹനത്തെ വീണ്ടും അവതരിപ്പിക്കാൻ ജർമൻ ബ്രാൻഡ് പദ്ധതിയിടുമ്പോൾ ചില വിപണികളിൽ നിന്നും കാറിനെ പൂർണമായും പിൻവലിക്കാനും തയാറെടുപ്പുകൾ നടത്തുകയാണ്. പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം യു‌എസ്‌എയിലും യൂറോപ്പിലും 2023 ഓടെ പാസാറ്റിനെ നിർത്തലാക്കാനാണ് ഫോക്‌സ്‌വാഗന്റെ പദ്ധതി. ഇലക്ട്രിക് കാറുകളിലേക്കും എസ്‌യുവികളിലേക്കും കമ്പനി കൂടുതൽ ശ്രദ്ധ തിരിക്കുന്നതിനാലാണ് ഈ തീരുമാനം. യൂറോപ്പിൽ പാസാറ്റ് സെഡാന്റെ അവസാനം കുറിക്കുമെങ്കിലും കാറിന്റെ എസ്റ്റേറ്റ് പതിപ്പ് ജർമനി പോലുള്ള വിപണികളിൽ വിൽക്കുന്നത് തുടരും. അടുത്ത തലമുറ പസാറ്റ് എസ്റ്റേറ്റ് 2023 അവസാനത്തോടെ അവതരിപ്പിക്കാമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കാരണം യൂറോപ്പിലെ ചില വിപണികലിൽ വാഹനത്തിന് ലഭിക്കുന്ന ജനപ്രീതി തന്നെയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോൺ-പ്രീമിയം മിഡ്-സൈസ് സെഡാനാണിത്. 2020 ഒക്ടോബറിൽ പസാറ്റിന്റെ 88,478 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം യു‌എസ് വിപണിയിലെ പാസാറ്റിന്റെ വിൽ‌പന പ്രകടനം അത്ര പ്രോത്സാഹജനകമല്ല എന്നതും ശ്രദ്ധേയമാണ്. 2020 ന്റെ ആദ്യ മൂന്ന് പാദങ്ങളിലുമായി ഫോക്‌സ്‌വാഗൺ മോഡലിന്റെ വെറും 16,190 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. അതിനാൽ യുഎസിൽ പസാറ്റിനെ പിൻവലിച്ചാലും ബ്രാൻഡിന് നഷ്ടബോധം ഉണ്ടാകാൻ പോകുന്നില്ലന്ന് സാരം.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഫോക്‌സ്‌വാഗൺ തൽക്കാലം പസാറ്റ് നൽകുന്നത് തുടരും. 2007 -ലാണ് പസാറ്റ് ആദ്യമായി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. പിന്നീട് ഇത് നിര്‍ത്തലാക്കുകയും ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ സെഡാന്റെ ടി‌എസ്‌ഐ പതിപ്പിന്റെ പരീക്ഷണയോട്ടത്തിലുമാണ് ജർമൻ ബ്രാൻഡ്. ബിഎസ് 6-കംപ്ലയിന്റ് ടർബോ-പെട്രോൾ എഞ്ചിനാകും വരവിൽ കാറിന് കരുത്തേകുക. 2.0 ലിറ്റര്‍ TSI പെട്രോള്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ ഇടംകണ്ടെത്തുക. ഈ യൂണിറ്റ് പരമാവധി 190 bhp പവറും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്താനാണ് സാധ്യത. വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും പുതിയ ഫോക്‌സ്‌വാഗൺ പസാറ്റിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലിന്റെ വിലയി. നിന്നും വര്‍ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story