AUTO

ടർബോ പെട്രോൾ എൻജിൻ കരുത്തുമായി ഫോക്സ്വാഗൺ പോളോ കംഫോര്ട്ട്ലൈൻ

Newage News

15 Apr 2021

ഫോക്സ്വാഗണ് എന്ന ജര്മന് വാഹന നിര്മാതാക്കള്ക്ക് ഇന്ത്യയില് ഒരു അഡ്രസ് ഉണ്ടാക്കി നല്കിയ വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്. ഇന്നും ജനപ്രീതിയില് നെല്ലിട കുറവ് വന്നിട്ടില്ലാത്ത ഈ വാഹനത്തിന്റെ മറ്റൊരു വേരിയന്റില് കൂടി കരുത്തുറ്റ ടര്ബോ പെട്രോള് എന്ജിന് നല്കുകയാണ് ഫോക്വാ്റഗണ്. പോളോയുടെ മിഡില് വേരിയന്റായ കംഫോര്ലൈട്ച്ന് വകഭേദത്തിലാണ് ടര്ബോചാര്ജ്ഡ് പെട്രോള് എന്ജിന് നല്കാനൊരുങ്ങുന്നത്.

1.0 ലിറ്റര് മൂന്ന് സിലിണ്ടര് ടര്ബോചാര്ജ്ഡ് പെട്രോള് എന്ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 109 ബി.എച്ച്.പി. പവറും 175 എന്.എം. ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല് ഗിയര്ബോക്സായിരിക്കും ഇതില് ട്രാന്സ്മിഷന് ഒരുക്കുക. പോളോ കംഫോര്ലൈട്ക്ന് ടര്ബോ എന്ജിന് പതിപ്പിന്റെ നോണ് മെറ്റാലിക് മോഡലിന് 7.41 ലക്ഷവും മെറ്റാലിക് മോഡലിന് 7.51 ലക്ഷം രൂപയുമാണ് എക്ഷോിയറും വില.

കംഫോര്ലൈട്്ഷനിന് പുറമെ, ഉയര്ന്ന വകഭേദമായ ഹൈലൈന് വേരിയന്റിലും ടര്ബോ എന്ജിന് കരുത്തേകുന്നുണ്ട്. ഈ മോഡലിലെ ടര്ബോ എന്ജിനൊപ്പം മാനുവല്, ഓട്ടോമാറ്റിക് ഗിയര്ബോക്സുകളും ട്രാന്സ്മിഷന് ഒരുക്കുന്നുണ്ട്. ഹൈലൈന് ടര്ബോ മാനുവല് പതിപ്പിന് 8.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 9.60 ലക്ഷം രൂപയുമാണ് എക്ഷോപിറും വില. 6.16 ലക്ഷം രൂപ മുതല് 9.99 ലക്ഷം രൂപ വരെയാണ് പോളോ നിരയുടെ എക്ഷോിലറും വിലകള്.

ആകര്ഷകമായ രൂപഭംഗിയാണ് പോളോയെ യുവാക്കള്ക്കിടയില് താരമാക്കിയത്. ചുവപ്പ് നിറത്തിലുള്ള പോളോയാണ് നിരത്തുകളിലെ താരം. ബ്ലാക്ക് ഫിനീഷിങ്ങില് ഹണി കോംമ്പ് ഡിസൈനില് ഒരുങ്ങിയിട്ടുള്ള ഗ്രില്ലും എയര് ഡാമും, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള വലിയ ഹെഡ്ലാമ്പ്, നീളത്തിലുള്ള ഫോഗ്ലാമ്പ്, 10 സ്പോക്ക് അലോയി വീലുകള്, മികച്ച ഡിസൈനില് ഒരുങ്ങിയിട്ടുള്ള റിയര് പ്രൊഫൈല് എന്നിവയാണ് ഈ വാഹനത്തിന് ആരാധകരെ നേടി നല്കിയത്.

അകത്തളത്തിലെ ഫീച്ചറുകളിലും ഈ വാഹനം ഒട്ടും പിന്നിലല്ല. ഉയര്ന്ന വകഭേദമായ ഹൈലൈനില് 6.5 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ലെതര് ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര് നോബും, ഓട്ടോ ഡിമ്മിങ്ങ് ഇന്സൈഡ് റിയര്വ്യൂ മിറര്, റിയര് എ.സി. വെന്റ്, ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, പവര് ഫോര്ഡിങ്ങ് മിറര്, വിശാലമായ സീറ്റുകള്, ആംറെസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിനെ ആകര്ഷകമാക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story