AUTO

വോള്‍വോ-ഊബര്‍ സഖ്യത്തിന്റെ ആദ്യ സ്വയം നിയന്ത്രിത കാര്‍ അവതരിപ്പിച്ചു; ഊബറിന്റെ സെല്‍ഫ് ഡ്രൈവിങ് സിസ്റ്റം ഉപയോഗിക്കുന്ന കാർ നിയന്ത്രിക്കാൻ ഡ്രൈവര്‍ വേണ്ട

15 Jun 2019

ന്യൂഏജ് ന്യൂസ്, വോള്വോയും ഊബറും സംയുക്തമായി നിര്മിച്ച ആദ്യ സ്വയം നിയന്ത്രിത കാറിന്റെ പ്രൊഡക്ഷന് സ്പെക്ക് അവതരിപ്പിച്ചു. ഊബറിന്റെ സെല്ഫ് ഡ്രൈവിങ് സിസ്റ്റം ഉപയോഗിച്ചാണ് വോള്വോ എക്സ്.സി 90 എസ്.യു.വി ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് ഓടുക. കമ്പനിയുടെ ഓട്ടോണമസ് റൈഡ് ഷെയറിങ് സര്വീസിലേക്ക് ഈ കാറുകള് ഉപയോഗപ്പെടുത്താനാണ് ഊബറിന്റെ പദ്ധതി.

സ്വയം നിയന്ത്രിത കാറുകള് പുറത്തിറക്കാന് 2016 ലാണ് ഇരുകമ്പനികളും തമ്മില് ധാരണയിലെത്തിയത്. ആദ്യ സെല്ഫ് ഡ്രൈവിങ് കാര് അവതരിപ്പിച്ചതിന് പുറമേ കഴിഞ്ഞ മൂന്ന് വര്ഷത്തിനുള്ളില് നിരവധി സെല്ഫ് ഡ്രൈവിങ് പ്രോട്ടോടൈപ്പുകള് പരീക്ഷിക്കാനും വോള്വോ-ഊബര് സഖ്യത്തിന് സാധിച്ചിരുന്നു.

സ്റ്റിയറിങ്, ബ്രേക്കിങ്, ബാറ്ററി പവര് എന്നിവയ്ക്ക് ബാക്ക്അപ്പ് സിസ്റ്റവും വാഹനത്തില് നല്കിയിട്ടുണ്ട്. പ്രൈമറി ഡ്രൈവിങ് സിസ്റ്റത്തിന്റെ പ്രവര്ത്തനത്തിന് എന്തെങ്കിലും തകരാര് സംഭവിച്ചാല് ഈ ബാക്ക്അപ്പ് സിസ്റ്റത്തിലൂടെ വാഹനം എളുപ്പത്തില് ബ്രേക്ക് ചെയ്ത് നിര്ത്താന് സാധിക്കും. വാഹനത്തിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള വലിയ സെന്സര് സംവിധാനങ്ങളും മറ്റും വഴിയാണ് XC 90 ഡ്രൈവറില്ലാതെ സുരക്ഷിതമായി ഓടുക.



Related News


Special Story