LAUNCHPAD

വോള്‍വോ കാര്‍ ഇന്ത്യ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിച്ചു

Newage News

18 Sep 2020

കൊച്ചി: വോള്‍വോ കാര്‍ വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കാനായി വോള്‍വോ കാര്‍ ഇന്ത്യ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്ന് വോള്‍വോ കാര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിനു തുടക്കം കുറിച്ചു. എക്‌സ് ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ, സൗകര്യപ്രദമായ തിരിച്ചടവു വ്യവസ്ഥകള്‍ പ്രത്യേക സാഹചര്യങ്ങളില്‍ നേരത്തെ തിരിച്ചടക്കുന്നതിനു ചാര്‍ജുകള്‍ ഇല്ല എന്നിങ്ങനെയുള്ള സവിശേഷതകളാണ് ഇതിലൂടെ ലഭ്യമാകുന്നത്.

ഏഴു വര്‍ഷം വരെയുള്ള വായ്പകള്‍, വായ്പാ ഇന്‍ഷൂറന്‍സ്, ദീര്‍ഘിപ്പിച്ച വാറണ്ടി, അസസ്സറികള്‍ക്കുള്ള സര്‍വീസ് പദ്ധതി തുടങ്ങിയവയും ഉപഭോക്താക്കള്‍ക്കും നേടാവുന്നതാണ്. ഏകീകൃത പ്രോസസ്സിങ് ചാര്‍ജ്, വേഗത്തിലുള്ള അംഗീകാരം, ലളിതമായ നടപടിക്രമങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍.

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ സമീപനത്തിന്റെ തുടര്‍ച്ചയാണ് വോള്‍വോ കാര്‍ ഫിനാന്‍്ഷ്യല്‍ സര്‍വീസസെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോള്‍വോ കാര്‍ ഇ്ന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് ചൂണ്ടിക്കാട്ടി. എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള സഹകരണത്തില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും അ്ത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ സേവനം ലഭ്യമാകുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് റീട്ടെയില്‍ വായ്പാ വിഭാഗം ദേശീയ മേധാവി അരവിന്ദ് കപില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും ചെലവു കുറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി ഈ മേഖലയിലെ എല്ലാവര്‍ക്കും നേട്ടം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story