AUTO

സീറ്റ് ബെൽറ്റ് കേബിളുകളുമായി ബന്ധപ്പെട്ട തകരാർ: 21 ലക്ഷം കാർ ‌പരിശോധിക്കാനൊരുങ്ങി വോൾവോ; നടപ്പാക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളി

Newage News

06 Jul 2020

ഗോളതലത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമിക്കുന്നെന്ന പെരുമയുള്ള കമ്പനിയാണു സ്വീഡിഷ് ബ്രാൻഡായ വോൾവോ. അതുകൊണ്ടുതന്നെ സുരക്ഷാ കാരണങ്ങളാൽ ലക്ഷക്കണക്കിനു കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു വോൾവോ പ്രഖ്യാപിക്കുമ്പോൾ അതിനു ഗൗരവമേറുന്നു. മുന്നിലെ സീറ്റ് ബെൽറ്റ് കേബിളുകളുമായി ബന്ധപ്പെട്ട തകരാർ സംശയിച്ചാണു നിലവിൽ ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ ആഗോളതലത്തിൽ 21 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. 

ചില സാഹചര്യങ്ങളിൽ മുന്നിലെ സീറ്റ് ബെൽറ്റ് മുറുക്കുന്ന കേബിളിനു ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു വോൾവോ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെ സംഭവിക്കുന്ന പക്ഷം അപകടവേളയിൽ സീറ്റ് ബെൽറ്റ് കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്നും കമ്പനി വിലയിരുത്തുന്നു. 2006നും 2019നുമിടയ്ക്കു നിർമിച്ച കാറുകളിൽ ഘടിപ്പിച്ച സീറ്റ് ബെൽറ്റിലാണു വോൾവോ ഈ പിഴവ് സംശയിക്കുന്നത്. ഇതോടെ വോൾവോ ചരിത്രത്തിൽ തന്നെ കാറുകൾ തിരിച്ചു വിളിച്ചു നടത്തുന്ന ഏറ്റവും വലിയ പരിശോധനയ്ക്കാണു കമ്പനി തയാറെടുക്കുന്നതും.

പതിനാലു വർഷത്തിനിടെ നിർമിച്ച വിറ്റ എസ് 60, എക്സ് സി 60, വി 60, എസ് 80 തുടങ്ങിയ മോഡലുകൾക്കെല്ലാം പരിശോധന ആവശ്യമായി വരും. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നാണു വോൾവോ വ്യക്തമാക്കുന്നത്. കൂടാതെ സീറ്റ് ബെൽറ്റ് തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. പോരെങ്കിൽ ഈ തകരാറിന്റെ പേരിൽ സീറ്റ് ബെൽറ്റ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യത തികച്ചും വിരളമാണെന്നും വോൾവോ വിശദീകരിക്കുന്നുണ്ട്; വിവിധ ഘടകങ്ങൾ ഒത്തു ചേർന്നാൽ മാത്രമാണു പ്രവർത്തന പിഴവ് സംഭവിക്കുക. കൂടാതെ ഈ തകരാറിന്റെ ഫലമായി 2006 മുതൽ നിരത്തിലുള്ള ഏതെങ്കിലും കാറുകൾ അപകടത്തിൽപെടുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും വോൾവോ വ്യക്തമാക്കുന്നുണ്ട്. എങ്കിലും സുരക്ഷാ വിഷയങ്ങളിൽ കമ്പനി പിന്തുടരുന്ന ഉന്നത നിലവാരം കൈവരിക്കാൻ ലക്ഷ്യമിട്ടു മാത്രമാണ് ഇത്രയും വിപുലമായ വാഹന പരിശോധന പ്രഖ്യാപിക്കുന്നതെന്നാണു വോൾവോയുടെ നിലപാട്.

മുൻസീറ്റ് ബെൽറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് കേബിളിലാണു പിഴവ് സംശയിക്കുന്നതെന്നു വോൾവോ കാഴ്സ് വിശദീകരിക്കുന്നു. ചില അപൂർവ സാഹചര്യങ്ങളിലും  ഉപയോഗ രീതികളിലും ഈ കേബിളിനു ബലക്ഷയം നേരിടാൻ സാധ്യതയുണ്ടെന്നാണു കമ്പനി കണ്ടെത്തിയത്. ക്രമേണ ഈ കേബിൾ തകരാറിലാവും സീറ്റ് ബെൽറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കാനും വിദൂര സാധ്യതയുണ്ടെന്നും കമ്പനി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണു ലോകവ്യാപകമായി കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും വോൾവോ കാഴ്സ് അറിയിച്ചു.

Content Highlights: Volvo Recall 2.1 Million Cars World Wide

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story