AUTO

വോൾവോയുടെ പുതിയ S60 സെഡാനായുള്ള ഔദ്യോഗിക ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

Newage News

21 Jan 2021

സ്വീഡിഷ് ആഢംബര വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ മൂന്നാംതലമുറ എസ്60 സെഡാനായുള്ള ഔദ്യോഗിക ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 45.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഓൺലൈനായാണ് സ്വീകരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം. ഈ വില ഓൺലൈൻ ബുക്കിംഗിൽ പരിമിത കാലയളവിലേക്കായി മാത്രമാണ് വോൾവോ ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് 21 മുതല്‍ വാഹനം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റൽ വൈറ്റ് പേൾ, ഫീനിക്സ് ബ്ലാക്ക്, മേപ്പിൾ ബ്രൗൺ, ഡെനിം ബ്ലൂ, ഫ്യൂഷൻ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ എസ്60 പ്രീമിയം സെഡാൻ ലഭ്യമാണ്. കമ്പനിയുടെ സ്കേലബിൾ പ്രൊഡക്ട് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് യൂറോ എൻസിഎപി സുരക്ഷാ പരിശോധനയിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുമുണ്ട്. 4,761 മില്ലീമീറ്റർ നീളം, 2040 മില്ലീമീറ്റർ വീതി, 1,431 മില്ലീമീറ്റർ ഉയരം, 2,872 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് കാറിന്റെ അളവുകൾ. സ്പോർട്ടി ഡിസൈനിനു പകരമായി എസ്60 സെഡാനിൽ സമകാലികമായ ഒരു ശൈലിയാണ് വോൾവോ മുമ്പോട്ടുകൊണ്ടുപോകുന്നത്. മുൻവശത്ത് മാർവൽ ഹീറോ തോറിന്റെ ഹാമർ രൂപമുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. അതോടൊപ്പം സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ ഉപയോഗിച്ച് പുനർനിർമിച്ച പിൻവശവും വോൾവോ എസ്60 മോഡലിന് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. വശങ്ങളിൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ സാന്നിധ്യമാണ് ആകർഷണം. വാഹനത്തിന്റെ അകത്തളത്തിൽ കാറിന് രണ്ടാം തലമുറ മോഡൽ പോലെ ലംബമായി ഘടിപ്പിച്ച ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ലഭിക്കുന്നു. 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളുന്നു. 

2021 എസ്60യുടെ സുരക്ഷാ സവിശേഷതകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ഓൺകമിങ് മിറ്റിഗേഷൻ ബൈ ബ്രേക്കിംഗ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിംഗ് സപ്പോർട്ട്, ലെയ്ൻ കീപ്പിംഗ് എയ്‌ഡ്, ഡ്രൈവർ അലേർട്ട് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റുള്ള ബ്രേക്കുകൾ എന്നിവ വോൾവോ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമേ വോൾവോ എസ്60 സെഡാനിൽ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. അതായത് പ്രീമിയം മോഡലിന് ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭിക്കില്ലെന്ന് ചുരുക്കം. ഈ പെട്രോൾ യൂണിറ്റ് പരമാവധി 188 ബിഎച്ച്പി കരുത്തിൽ 300 എൻഎം ടോർക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എസ്60 സ്വന്തമാക്കുന്നതിസൂടെ വോൾവോ തങ്ങളുടെ എക്സ്ക്ലൂസീവ് ട്രെ ക്രോണർ എക്സ്പീരിയൻസ് പ്രോഗ്രാമിലേക്ക് ഉപഭോക്താക്കൾക്ക് അംഗത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഒരു സമർപ്പിത വോൾവോ റിലേഷൻഷിപ്പ് മാനേജർ, ചില സേവനങ്ങൾക്കായുള്ള ഡോർസ്റ്റെപ്പ് സൊലൂഷനുകൾ, സർവീസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കോംപ്ലിമെന്ററി പിക്കപ്പ്, കാറുകളുടെ ഡ്രോപ്പ്, പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story