ECONOMY

കേരളത്തിലെ മൺസൂൺ ടൂറിസത്തിന്റെ കവാടമായി വയനാട് മാറുന്നു; പ്രതിദിനം എത്തുന്നത് കാല്‍ലക്ഷത്തോളം സഞ്ചാരികള്‍

12 Jun 2019

ന്യൂഏജ് ന്യൂസ്, കല്‍പ്പറ്റ: കാലവർഷമെത്തിയതോടെ വയനാട്ടില്‍ മഴയാത്രക്കാരും ധാരാളമായി ചുരംകയറി തുടങ്ങി. പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മഴ പുത്തനുണർവ് നല്‍കുമെന്നാണ് പ്രതീക്ഷ.

ചുരം മുഴുവന്‍ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞും നിർത്താതെ നൂല്‍മഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണര്‍വാണ് നല്‍കിയത്.

പ്രതിദിനം കാല്‍ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്കെത്തുന്നുണ്ടെന്നാണ് കണക്ക്. മഴ ശക്തിപ്രാപിക്കുന്നതോടെ മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവർ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ