ECONOMY

ഇന്ത്യ–യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമായേക്കും; ചർച്ചകൾ മുന്നോട്ട്

24 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂയോർക്ക്∙ ഇന്ത്യ–യുഎസ് വ്യാപാര കരാർ ഉടൻ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച വ്യക്തിയും മികച്ച നേതാവുമാണെന്ന് ട്രംപ് പറഞ്ഞു.

നേരത്തേ ഇന്ത്യയുടെ നില ഏറെ മോശമായിരുന്നെന്ന് എനിക്ക് ഓർമയുണ്ട്. കുറേയേറെ ഭിന്നതകളും പോരാട്ടങ്ങളും കഴിഞ്ഞാണ് മോദി എല്ലാം ഒരുമിപ്പിച്ചത്. ഒരു പിതാവിനെപ്പോലെ മോദി എല്ലാവരെയും ചേർത്തു. ഒരുപക്ഷേ അദ്ദേഹമായിരിക്കാം ഇന്ത്യയുടെ പിതാവ്. അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കേണ്ടത്– ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പരസ്പരം തിരിച്ചറിഞ്ഞാൽ അവർ ഒരുമിച്ചു പോകുമെന്നാണ് എന്റെ വിശ്വാസം. ആ കൂടിക്കാഴ്ചയിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുമെന്ന് എനിക്കു തോന്നുന്നു– ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ അൽ– ഖയ്ദ ഭീകരർക്കു പരിശീലനം നൽകിയ കാര്യം പാക്ക് പ്രധാനമന്ത്രി സമ്മതിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അതു മോദി നോക്കിക്കോളുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഹൂസ്റ്റണിൽ ഹൗ‍ഡി മോദി പരിപാടിയിൽ പങ്കെടുക്കാനെത്തിയതിന് നരേന്ദ്ര മോദി ട്രംപിനു നന്ദി അറിയിച്ചു. അദ്ദേഹം എന്റെ സുഹൃത്താണ്, അതുപോലെ ഇന്ത്യയുടെയും നല്ല സുഹൃത്താണ്. യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു അതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ ട്രംപിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് ട്രംപ് പറഞ്ഞിരുന്നു.

Content HighlightsWe will have trade deal with India soon: Donald Trump

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ