TECHNOLOGY

ജനപ്രിയ ഫയല് ഷെയറിങ് സേവനമായ വി ട്രാന്സ്ഫറിന് ഇന്ത്യയില് നിരോധനം

Newage News

30 May 2020

നപ്രിയ ഫയല്  ഷെയറിങ് വെബ്സൈറ്റായ വിട്രാന്സ്ഫര്.കോമിന് ഇന്ത്യയില് നിരോധനം. ടെലികോം വകുപ്പാണ് നിരോധനം ഏര്പ്പെടുത്തിയത്. രാജ്യതാല്പര്യവും പൊതുതാല്പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.

വി ട്രാന്സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്എല്ലുകള് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറര് റിപ്പോര്ട്ട് ചെയ്യുന്നു.

വലിയ ഫയലുകള് ഇന്റര്നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകള് ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്സ്ഫര്. ലോക്ക്ഡൗണ് പശ്ചാത്തലത്തില് ആളുകള് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്ധിച്ചതോടെ വി ട്രാന്സ്ഫറിന്റെ ഉപയോഗത്തില് വലിയ വര്ധനവുണ്ടായിരുന്നു. വെബ്സൈറ്റില് പ്രത്യേകം അക്കൗണ്ട് നിര്മിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകള് കൈമാരാന് വി ട്രാന്സ്ഫര് വഴി സാധിക്കുമായിരുന്നു.

വി ട്രാന്സ്ഫറിന് നിരോധനം ഏര്പ്പെടുത്താന് പാകത്തില് എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്ക്കാര് വ്യക്തമാക്കുന്നില്ല. അതേസമയം, രാജ്യത്ത് വെബ്സൈറ്റുകള് ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാല്വെയറുകള് ഉള്ക്കൊള്ളുന്ന വെബ്സൈറ്റുകള്, പോണ് വെബ്സൈറ്റുകള്, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകള് എന്നിവ ഇന്ത്യയില് നിരോധിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: wetransfer.com website banned in india by DoT

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ