Newage News
30 Jul 2020
ഡൽഹി: ഗ്ലാസ് ടെക്നോളജിയിലെ അതിനൂതന കണ്ടുപിടുത്തമായ, കോർണിംഗ് ഗൊറില്ലാ ഗ്ലാസ് വിക്റ്റസ്, കോർണിംഗ് ഇൻകോർപ്പറേറ്റഡ് അവതരിപ്പിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, വിയറബിളുകൾ തുടങ്ങിയവയ്ക്ക് ഏറ്റവും കട്ടിയുള്ള ഗ്ലാസ് പരിരക്ഷ നൽകി വരുന്ന ഒരു ദശാബ്ദത്തിലേറെ കാലത്തെ പെരുമയുള്ള സാങ്കേതികവിദ്യയുടെ പാരമ്പര്യത്തിന്മേൽ പണിതുയർത്തിയിരിക്കുന്ന ഗൊറില്ലാ ഗ്ലാസ് വിക്റ്റസ്, മറ്റ് നിർമ്മാതാക്കളിൽ നിന്നുള്ള അലുമിനോസിലിക്കേറ്റ് ഗ്ലാസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്കും ഒഇഎമ്മുകൾക്കും ഗണ്യമായ രീതിയിൽ മികച്ച ഡ്രോപ്പ്, സ്ക്രാച്ച് പെർഫോമൻസ് നൽകുന്നു.
"കോർണിംഗിന്റെ വിപുലമായ ഉപഭോക്തൃ ഗവേഷണം സൂചിപ്പിക്കുന്നത് ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങാൻ തീരുമാനിക്കുന്നത് ഡ്രോപ്പ്, സ്ക്രാച്ച് പെർഫോമൻസിന്റെ ഗുണമേന്മ നോക്കിയിട്ടാണെന്നാണ്" - മൊബൈൽ കൺസ്യൂമർ ഇലക്ട്രോണിക്സ്, സീനിയർ വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ജോൺ ബെയ്ൻ പറഞ്ഞു.
ലോകത്തിലെ മൂന്ന് വലിയ സ്മാർട്ട്ഫോൺ വിപണികളായ ചൈന, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ ഡിവൈസ് ബ്രാൻഡിന് ശേഷം ഉപഭോക്താക്കൾ പ്രഥമ പരിഗണന നൽകുന്നത് ഉൽപ്പന്നത്തിന്റെ ദൃഢതയ്ക്കാണ്. സ്ക്രീൻ വലുപ്പം, ക്യാമറാ ക്വാളിറ്റി, ഡിവൈസ് തിൻനെസ് പോലുള്ള ഫീച്ചറുകളുമായി പരിശോധിച്ചപ്പോൾ, ഇത്തരം ഫീച്ചറുകൾക്ക് നൽകുന്നതിനെക്കാൾ ഇരട്ടി പരിഗണന ഉപഭോക്താക്കൾ നൽകുന്നത് ദൃഢതയ്ക്കാണ് ബോധ്യപ്പെട്ടു. മെച്ചപ്പെട്ട ദൃഢതയ്ക്കായി ഉയർന്ന തുക നൽകാനും ഉപഭോക്താക്കൾ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് കൂടാതെ 90,000 ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കും കോർണിയ പരിശോധിച്ചു. ഇതിൽ നിന്ന് മനസ്സിലായത് ഡ്രോപ്, സ്ക്രാച്ച് പെർഫോമൻസിന് നൽകുന്ന പ്രാധാന്യം കഴിഞ്ഞ 7 വർഷത്തിനിടെ ഇരട്ടിയായി എന്നാണ്