LAUNCHPAD

വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയില്‍ വീഡിയോ കോൺഫറൻസിങ് സേവനമായ 'മെസഞ്ചര്‍ റൂംസ്' അവതരിപ്പിച്ചു

Newage News

18 May 2020

സാന്ഫ്രാന്സിസ്കോ: ഫെയ്സ്ബുക്കിന്റെ പുതിയ വീഡിയോ കോണ്ഫറന്സിങ് സേവനമായ 'മെസഞ്ചര് റൂംസ് വാട്സാപ്പിന്റെ പുതിയ ആന്ഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി. 2.20.163 വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചര് റൂംസ് സേവനം ബന്ധിപ്പിച്ചിട്ടുള്ളത് എന്ന് വാബീറ്റാ ഇന്ഫോ റിപ്പോര്ട്ടില് പറയുന്നു.

ചാറ്റിനുള്ളിലെ ഷെയര് മെനുവില് റൂം എന്നൊരു ഓപ്ഷനും നല്കിയിട്ടുണ്ട്. അതില് ക്ലിക്ക് ചെയ്താല് മെസഞ്ചറില് വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിന്ഡോ തുറക്കും.                                                                                                                                                                                              മെസഞ്ചറില് ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവര്ക്കും അയച്ചുകൊടുക്കുക. വാട്സാപ്പോ, മെസഞ്ചറോ ഇല്ലാത്തവര്ക്കും അയച്ചുകൊടുക്കാം എന്ന കുറിപ്പ് ആ വിന്ഡോയില് കാണാം.

ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചിലര്ക്ക് മാത്രമേ ഇപ്പോള് റൂം സേവനം വാട്സാപ്പില് ലഭിക്കൂ. അതും ചില രാജ്യങ്ങളില് മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്ക് കമ്പനിയ്ക്ക് കീഴിലെ ഏറ്റവും കൂടുതല് ഉപയോക്താക്കളുള്ള സേവനങ്ങളില് ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് ഉപയോക്താക്കളെ എല്ലാം മെസഞ്ചര് റൂം സേവനത്തിലേക്ക് കൊണ്ടുവരികയാണ് പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസമാണ് വീഡിയോ കോണ്ഫറന്സിങിനായി മെസഞ്ചര് റൂം സേവനം ഫെയ്സ്ബുക്ക് പുറത്തിറക്കിയത്. ഇതിലൂടെ ഒരേ സമയം 50 പേരുമായി സംസാരിക്കാനാവും. സൂം, സ്കൈപ്പ്, ഗൂഗിള് മീറ്റ് പോലുള്ള സേവനങ്ങള്ക്ക് ലോക്ക്ഡൗണ് കാലത്ത് പ്രാധാന്യം വര്ധിച്ചതാണ് പുതിയ സേവനം രംഗത്തിറക്കാന് ഫെയ്സ്ബുക്കിന് പ്രേരണയായത്.

Content Highlights: whatsapp android beta gets messenger rooms integration

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story