TECHNOLOGY

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്‌സ്ആപ്പ്

Newage News

26 Feb 2021

ന്ത്യയിലെ സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. വാട്‌സ് ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അകൗണ്ടുകളുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്‌സ്ആപ്പാണ്, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്ബുക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാലാം സ്ഥാനത്തുള്ള ഇന്‍സ്റ്റഗ്രാമിന് 21 കോടി അകൗണ്ടുകളാണുള്ളത്. ഏറ്റവും കുറവ് ഉപഭോക്താക്കളുള്ള ട്വിറ്ററിന് വെറും 1.75 കോടി അകൗണ്ടുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം വ്യാഴാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്. ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും സംയുക്തമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകള്‍, വിദ്വേഷ ഭാഷണം, സിനിമയിലെ ഗ്രാഫിക് ഇമേജറി മുതലായവയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നതായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പുതിയ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവന്നതോടെ രസകരമായൊരു വിവരവും പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണമാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. 1.75 കോടി ഇന്ത്യക്കാര്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നതെങ്കില്‍ മോദിക്ക് 6.6 കോടി ഫോളോവേഴ്സ് എങ്ങിനെ വന്നു എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ഇതോടെ ട്വിറ്ററാറ്റികള്‍ ആശയക്കുഴപ്പത്തിലായി. മോദിയുടെ 4.85 കോടിവരുന്ന ഫോളോവേഴ്സ് ആരാണെന്നാണ് അവര്‍ ചോദിക്കുന്നു. ധാരാളം ആളുകള്‍ ഈ വിഷയത്തില്‍ സംശയം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മോദിയെ പിന്തുടരുന്നവര്‍ വിദേശികളാണോ വ്യാജ അക്കൗണ്ടുകളാണോ എന്നാണ് അവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വിവരം തെറ്റാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. മറ്റൊരു സാധ്യത ബോട്ടുകളുടെ സാന്നിധ്യമാണ്. 

സോഷ്യല്‍ മീഡിയ ബോട്ട്

സോഷ്യല്‍ മീഡിയയില്‍ ഏര്‍പ്പെടാന്‍ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് പ്രോഗ്രാമുകളാണ് സോഷ്യല്‍ മീഡിയ ബോട്ടുകള്‍. ഈ ബോട്ടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ സ്വയംഭരണാധികാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവ പലപ്പോഴും മനുഷ്യ ഉപയോക്താക്കളെ അനുകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കൂടുതലും നെഗറ്റീവായ കാര്യങ്ങള്‍ക്കാണ് ബോട്ടുകള്‍ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ എല്ലാ അകൗണ്ടുകളുടെയും ഗണ്യമായ ശതമാനം ഇത്തരം ക്ഷുദ്ര ബോട്ടുകളാണെന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. കൃത്രിമമായി ഫോളോവേഴ്‌സിനെ ഉണ്ടാക്കുക ലൈക് വര്‍ധിപ്പിക്കുക തുടങ്ങിയ ലളിതകാര്യങ്ങള്‍ക്കാണ് ബോട്ടുകള്‍ ഉപയോഗിക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ