TECHNOLOGY

വാട്ട്സ് ആപ്പ് ഇനി ഒരേസമയം നാല് ഡിവൈസിൽ; പുതിയ അപ്ഡേറ്റ് ലഭ്യമായി തുടങ്ങി

Amala Savior

22 Jul 2021

കൊച്ചി: വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്കായി മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളുമായി പുതിയമാറ്റങ്ങൾ.

ഇനി ഒരേസമയം നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ വാട്ട്സ് ആപ്പ് ക്യുആ‌ർ കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുന്നത്. നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യമില്ല .കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കാൻ സാധിക്കും.

ക്യുആ‌ർ കോഡ് സ്കാൻ ചെയ്യുന്നവിധം:

വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക

 വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് ക്യുആ‌ർ കോഡിന്റെ ഓപ്‌ഷനുകൾ കാണാം

 അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം

നമ്മളുടെ ക്യുആ‌ർ കോഡിൽ ക്ലിക്ക് ചെയ്യുക

ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത്

ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ്

 ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ