TECHNOLOGY

വാട്ട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു സംരക്ഷിക്കുന്നു

Newage News

19 Jan 2021

വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിലും നിബന്ധനകളിലും അപ്‌ഡേറ്റുകള്‍ വരുത്തുന്നതായി പ്രഖ്യാപിച്ചു. വാട്ട്‌സ്ആപ്പില്‍ ഒരു ബിസിനസ്സിന് മെസേജ് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ ഈ അപ്‌ഡേറ്റില്‍ അടങ്ങിയിരിക്കുന്നു. ഇത് ഓപ്ഷണലായ മാറ്റമാണ്, ഞങ്ങള്‍ എങ്ങനെ ഡാറ്റ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു എന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതാണിത്.പുതിയ സ്വകാര്യത നയം അവലോകനം ചെയ്യാനും അംഗീകരിക്കാനും നിശ്ചയിച്ചിരുന്ന തീയതി നീട്ടുകയാണെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 8-ന് പുതിയ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൌണ്ട് സസ്‌പെന്‍ഡ് ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന വ്യവസ്ഥ പിന്‍വലിച്ചു. വാട്ട്‌സ്ആപ്പില്‍ എങ്ങനെയാണ് സ്വകാര്യതയും സുരക്ഷയും പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളില്‍ വ്യക്തത വരുത്താന്‍ വരും ദിവസങ്ങളില്‍ കമ്പനി കൂടുതല്‍ ഇടപെടലുകള്‍ നടത്തും. അതിന് ശേഷം മെയ് 15-ന് പുതിയ ബിസിനസ്സ് ഓപ്ഷനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് വാട്ട്‌സ്ആപ്പ് ക്രമേണ നയ അവലോകനത്തിനായി ഉപയോക്താക്കളെ സമീപിക്കും. 

ഏറ്റവും പുതിയ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി തെറ്റിദ്ധാരണകളുണ്ടെന്ന് ഞങ്ങള്‍ക്ക് പലരില്‍ നിന്നും അറിയാനായി. ആളുകളെ ആശങ്കാകുലരാക്കുന്ന നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്, ഞങ്ങളുടെ മൂല്യങ്ങളും വസ്തുതകളും എല്ലാവരെയും മനസ്സിലാക്കാന്‍ സഹായിക്കണമെന്ന് ഞങ്ങള്‍ക്കുണ്ട്. അപ്‌ഡേറ്റ് കൊണ്ട് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിങ്ങള്‍ അയയ്ക്കുന്ന മെസേജുകളുടെ സ്വകാര്യത ഒരു തരത്തിലും ബാധിക്കപ്പെടുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളിലും തമ്മിലുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും പൂര്‍ണ്ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് സംരക്ഷിക്കുന്നവയാണ്.വാട്ട്‌സ്ആപ്പില്‍ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ സഹപ്രവര്‍ത്തകരോ തമ്മില്‍ നടത്തുന്ന കോളുകള്‍ കേള്‍ക്കാനോ മെസേജുകള്‍ വായിക്കാനോ വാട്ട്‌സ്ആപ്പിനോ ഫെയ്‌സ്ബുക്കിനോ സാധിക്കില്ല. വാട്ട്‌സ്ആപ്പ് മുമ്പ് ചെയ്തിരുന്നത് പോലെ തന്നെ ഇപ്പോഴും കോള്‍, മെസേജ് ലോഗുകള്‍ സൂക്ഷിക്കുക, ലൊക്കേഷന്‍ ഡാറ്റ കാണുക, ഉപയോക്തൃ കോണ്‍ടാക്റ്റുകള്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെ മറ്റാര്‍ക്കെങ്കിലും പങ്കിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നില്ല - വ്യക്തിഗത ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇത് ബാധകമാണ്.

ഇന്ത്യയില്‍ വാട്ട്‌സ്ആപ്പിലൂടെ ബിസിനസ്സുകളുമായി ആശയവിനിമയം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. ഈ അപ്‌ഡേറ്റ് കൊണ്ട് പൊതുവിലുള്ള സുതാര്യത വര്‍ദ്ധിക്കുകയും അത്തരം ആശയവിനിമയങ്ങളെ വിവരിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവ ഓപ്ഷണല്‍ ഫീച്ചറുകള്‍ ആണെങ്കില്‍ പോലും, ഇത് എല്ലാവരും അറിയേണ്ടതുണ്ടെന്ന് വാട്ട്‌സ്ആപ്പ് കരുതുന്നു. ഇപ്പോള്‍ എല്ലാവരും ബിസിനസ്സുകളുമായി ആശയവിനിമയം നടത്തണമെന്നില്ല, പക്ഷെ ഭാവിയില്‍ ചിലര്‍ അങ്ങനെ ചെയ്‌തേക്കാം. അതിനാല്‍, ഈ ഓപ്ഷനുകളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ ഉടനീളവും ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിതമായി കണക്റ്റ് ചെയ്യാന്‍ വാട്ട്‌സ്ആപ്പ് വര്‍ഷങ്ങളായി സഹായിച്ചുകൊണ്ടിരിക്കുന്നു, ആളുകളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ പങ്ക് വഹിക്കുന്നത് തുടരുകയും ചെയ്യുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ