ECONOMY

സ്മാര്‍ട് ഫോണിന് പിന്നാലെ ഇന്ത്യൻ ടിവി വിപണിയും ഓൺലൈനിലേക്ക് ചുവടുമാറ്റുന്നു; പുത്തൻ ട്രെന്‍ഡിൽ കൂടുതല്‍ ഇന്ത്യക്കാരും ടിവി വാങ്ങാൻ ഓണ്‍ലൈനിലേക്ക്

Newage News

27 Jan 2020

സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവരിൽ കൂടുതൽ പേരും ഓണ്‍ലൈനിലേക്കു പോകുന്നു എന്നതാണ് കടകളിലൂടെ ഫോണ്‍ വില്‍ക്കുന്നവരുടെ വലിയ പരാതി. ഇനിയിപ്പോള്‍ ടിവി വില്‍പ്പനക്കാരും ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കെതിരെ രംഗത്തുവന്നേക്കും. പുതിയ ട്രെന്‍ഡുകള്‍ പറയുന്നത് കൂടുതല്‍ ഇന്ത്യക്കാര്‍ ടിവി വാങ്ങാനും ഓണ്‍ലൈനിലെത്തുന്നു എന്നാണ്. എന്താണ് പുതിയ ട്രെന്‍ഡിനു പിന്നില്‍?

ബ്രാന്‍ഡുകളുടെ പ്രളയം, റിവ്യൂ

നിങ്ങള്‍ ഏറ്റവും വലിയ ഷോറൂമിലേക്കു ടിവി വാങ്ങാന്‍ ചെന്നാലും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടിവികള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. നിങ്ങളുടെ മനസ്സിനിണങ്ങുന്ന ടിവി കണ്ടെത്താന്‍ സഹായിക്കാന്‍ അവിടുത്തെ സെയില്‍സ് ഗേളും ബോയിയും മാത്രമാകും ഉള്ളത്. എന്നാല്‍, ഓണ്‍ലൈനില്‍ നിങ്ങളുടെ മനസ്സറിഞ്ഞ്, ബജറ്റും വേണ്ട ഫീച്ചറുകളും എല്ലാമറിഞ്ഞ്, ഒരു കടയിലും സാധ്യമല്ലാത്ത അത്ര ടിവികളെ പരിചയപ്പെടാം. നേരിട്ടു കാണാനാകുന്നില്ലെങ്കിലും ബ്രാന്‍ഡുകളുടെ പ്രളയം ആവശ്യക്കാരനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.

കടയില്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ടിവി നേരിട്ടു കാണാം. അത് നല്ലൊരു കാര്യമാണെങ്കിലും ആ മോഡല്‍ മുൻപ് വാങ്ങിയിട്ടുള്ളവരാരും തങ്ങളുടെ റിവ്യൂ എഴുതി കടയിൽ ഒട്ടിച്ചിട്ടുണ്ടാവില്ല. സെയില്‍സ് പേഴ്‌സണ്‍ പറയുന്നതു മാത്രമേ കേള്‍ക്കാനാകൂ. അതാണ് പലരും ഓണ്‍ലൈനിനെ കൂടുതലായി ആശ്രയിക്കുന്നതിന്റെ പ്രധാന കാരണമത്രെ. റിവ്യൂകളും റേറ്റിങ്ങുകളും ഒരു ടിവിയുടെ ഗുണവും ദോഷവും മനസ്സിലാക്കാന്‍ കടയിലേതിനെക്കാള്‍ ഉപയോക്താവിനെ പ്രാപ്തനാക്കുന്നു. തനിക്കു വേണ്ട, താന്‍ അന്വേഷിച്ചു വന്ന ഉപകരണമിതാണ് എന്ന് ആത്മവിശ്വാസത്തോടെ 'BUY' ബട്ടണില്‍ അമര്‍ത്താന്‍ ഉപയോക്താവിനു സാധിക്കുന്നു.

എന്നാല്‍, ഇപ്പോഴും ഓണ്‍ലൈനിനെ വിശ്വസിക്കാത്തവരും ഉണ്ട്. അവര്‍ക്ക് ടിവി ഷോറൂമിലെ സെയിൽസ് പേഴ്‌സണ്‍ന്റെ വിവരണമാണ് ഉചിതം. ടിവികള്‍ കാണിക്കുന്ന പടങ്ങള്‍ നോക്കി നേരിട്ടു കാണുകയും ചെയ്യാം. എന്നാല്‍, ഈ അഡ്വാന്റേജ് ഇപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകളും നല്‍കുന്നു. ഉദാഹരണത്തിന് ആമസോണില്‍ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മോഡലുകള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമായി തന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ക്കാകും.

ഇന്‍സ്റ്റാലേഷന്‍

ഓണ്‍ലൈനില്‍ നിന്ന് ടിവി വാങ്ങിയാല്‍ അത് വിട്ടു പടിക്കല്‍ തട്ടിയിട്ടു പോകുകയല്ലെ ഉള്ളൂ. കടയില്‍ നിന്നാണെങ്കില്‍ ഇന്‍സ്റ്റാലേഷന്‍ സഹായം വേണമെങ്കില്‍ ലഭിക്കുമല്ലൊ എന്നതായിരുന്നു കടകള്‍ക്ക് ഇത്ര കാലം ഉണ്ടായിരുന്ന മറ്റൊരു അഡ്വാന്റേജ്. എന്നാല്‍, ആമസോണും മറ്റും ചില നഗരങ്ങളില്‍ ഇന്‍സ്റ്റാലേഷന് ആളുകളെ ഏര്‍പ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. ഇത് ആളുകള്‍ക്ക് നല്‍കുന്ന സൗകര്യവും അത്മവിശ്വാസവും ഒന്നു വേറെ തന്നെയാണ് എന്ന തിരിച്ചറിവിലേക്കാണ് ഓണ്‍ലൈന്‍ ഷോപ്പുകള്‍ എത്തുന്നത്.

എക്‌സ്‌ചേഞ്ച്, ഇഎംഐ

ആമസോണ്‍ പോലെയുള്ള ചില ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇപ്പോള്‍ പഴയ ടിവികള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫർ ചെയ്തു തുടങ്ങിയിരിക്കുകയാണ്. ഈസി മന്ത്‌ലി ഇന്‍സ്റ്റോള്‍മെന്റ് അഥവാ ഇഎംഐ ഒരു പറ്റം വാങ്ങലുകാര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു. ഇതു രണ്ടും ഓണ്‍ലൈനിലുള്ളതും കൂടുതല്‍ വാങ്ങലുകാരെ ഓണ്‍ലൈനിലേക്ക് ആകര്‍ഷിക്കുന്നു.

സൈസ്, ഫീച്ചറുകള്‍

സ്മാര്‍ട് ടിവി വേണോ, തന്റെ പോക്കറ്റിനിണങ്ങുന്ന ടിവി വേണോ എന്നൊക്കെ തീരുമാനിക്കലും എളുപ്പമാണ്. സൈസിന്റെ കാര്യത്തിലും ഇന്ത്യക്കാരുടെ പരിഗണന മാറിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. അടുത്തിടെ വരെ 32-ഇഞ്ച് ടിവി ആയിരുന്നു ഏറ്റവും പ്രിയങ്കരമെങ്കില്‍, ഇപ്പോള്‍ വളരെയധികം പേര്‍ നോക്കുന്നത് 43-ഇഞ്ച് സൈസുള്ള ടിവി വാങ്ങാനാണ്. പറ്റുമെങ്കില്‍ 55-ഇഞ്ചും പരിഗണിക്കും. രണ്ടു വര്‍ഷം മുൻപ് ഈ സൈസ് ടിവികളുടെ വില വളരെ അധികമായിരുന്നുവെങ്കില്‍ ഇന്ന് അവ കുറഞ്ഞിരിക്കുന്നു എന്നതും ഒരു കാരണമാണ്. ടിവി വാങ്ങുന്നവര്‍ 4കെ തുടങ്ങിയ ഫീച്ചറുകളും നോക്കുന്നു. നെറ്റ്ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലും 4കെ വിഡിയോയുടെ എണ്ണം വര്‍ധിക്കുകയാണ്. സ്ട്രീമിങ് സേവനങ്ങളോടുള്ള ഏറിവരുന്ന താത്പര്യവും ഇപ്പോള്‍ കൂടുതല്‍ ടിവി വില്‍ക്കാന്‍ സഹായിക്കുന്നു എന്നും പറയുന്നു. 

ഓണ്‍ലൈന്‍ വ്യാപാരം ഇനിയും പുഷ്ടിപ്പെടുമോ?

ടിവിയും ഫോണുമടക്കം പല പ്രൊഡക്ടുകളും വാങ്ങാന്‍ ആളുകള്‍ കടകളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം ഭാഷയാണ്. അതെ! ഇന്ന് ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ആരും പ്രാദേശിക ഭാഷകളില്‍ പ്രൊഡക്ട് പേജുകള്‍ സൃഷ്ടിച്ചിട്ടില്ല. അതു ചെയ്തു കഴിഞ്ഞാല്‍, റിവ്യൂകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രൊഡക്ട് പേജില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍, അത് അവര്‍ക്ക് വന്‍ നേട്ടം നല്‍കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

എല്ലാ സ്ഥലങ്ങളിലേക്കും ഷിപ്പിങ് ഇല്ല എന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്‌നം. ഇടത്തരം നഗരങ്ങളില്‍ പോലും ഇപ്പോള്‍ ടിവി, ഫ്രിജ് പോലെയുള്ള ഭാരക്കൂടുതലുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ എത്തിച്ചുനല്‍കുന്നില്ല. അതും പരിഹരിക്കപ്പെട്ടാല്‍ ഓണ്‍ലൈന്‍ വ്യാപാരം വീണ്ടും പുഷ്ടിപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ