LAUNCHPAD

കേരളത്തിലെ 40 റെയിൽവേസ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ സൗകര്യവുമായി പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ

24 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി: കേരളത്തിലെ 40 റെയിൽവേ സ്റ്റേഷനുകളിൽക്കൂടി അതിവേഗ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ.

രാജ്യസഭയിൽ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി റെയിൽവേമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചതാണിത്.

പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ രാജ്യമൊട്ടാകെ ഇതുവരെ 1606 സ്റ്റേഷനുകളിൽ അതിവേഗ വൈ-ഫൈ ഇന്റർനെറ്റ് സൗകര്യം ഒരുക്കി.

സർക്കാർ ഫണ്ടും കമ്പനികളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് വൈ-ഫൈ സേവനം ലഭ്യമാക്കുന്നത്. രാജ്യത്താകെ ഇനിയും 4882 സ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ സംവിധാനം ഒരുക്കും. അതിൽ 40 സ്റ്റേഷനുകൾ കേരളത്തിലേതാണെന്നും മന്ത്രി അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story