TECHNOLOGY

മൈക്രോസോഫ്ട് വിന്‍ഡോസ് 10-ന് പുതിയ അപ്ഡേറ്റ്; സ്റ്റാര്‍ട്ട്‌മെനു അഴിച്ചു പണിതു

Newage News

06 Jul 2020

സ്റ്റാര്‍ട്ട്‌മെനു ഉള്‍പ്പെടെ അഴിച്ചു പണിത് ഗംഭീരസംഭവമാക്കി വിന്‍ഡോസ് 10-ന്റെ പുതിയ അപ്‌ഡേറ്റ്. പുതിയ സ്റ്റാര്‍ട്ട് മെനു രൂപകല്‍പ്പനയില്‍ മുഴുവന്‍ ബ്ലോക്കിന്റെയും കളര്‍ തീമിനു ക്ലീനര്‍ ലുക്ക് നല്‍കിയിരിക്കുന്നു. സ്റ്റാര്‍ട്ട്‌മെനുവിലെ രൂപകല്‍പ്പനയുടെ പ്രാഥമിക ഘടകമായ ലൈവ് ടൈലുകള്‍ ആധിപത്യം കുറയ്ക്കുകയും അതേസമയം ദൃശ്യമായ ബാക്ക്‌പ്ലേറ്റുകള്‍ ഇല്ലാതാക്കുകയു ചെയ്തിരിക്കുന്നു. ഫെബ്രുവരിയില്‍ ഡിസൈന്‍ മാറ്റത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സൂചന നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്.

സ്റ്റാര്‍ട്ട് മെനുവിലെ ടൈലുകളിലെ ലോഗോകള്‍ക്ക് പിന്നില്‍ കടും നിറങ്ങള്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നു. ഇതു കൂടുതല്‍ ട്രാന്‍സ്പരന്‍സി ബാക്ക്ഗ്രൗണ്ട് സൃഷ്ടിക്കുന്നു. സ്റ്റാര്‍ട്ട് മെനുവിനായുള്ള പുതിയ രൂപകല്‍പ്പന ഓഫീസ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയ്ക്കുള്ള ഐക്കണുകളിലെ കമ്പനിയുടെ ഫ്‌ലുവന്റ് ഡിസൈന്‍ അനുസരിച്ചാണ്. മറ്റ് നേറ്റീവ് ആപ്ലിക്കേഷനുകളായ കാല്‍ക്കുലേറ്റര്‍, കലണ്ടര്‍ എന്നിവയും ഇതനുസരിച്ചാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ അപ്‌ഡേറ്റില്‍ നിന്ന് ലൈറ്റ്, ഡാര്‍ക്ക് മോഡുകള്‍ പുതിയ ഡിസൈനിനെ പിന്തുണയ്ക്കുന്നു. 

കളര്‍ തിരഞ്ഞെടുക്കുന്നതിലൂടെ സ്റ്റാര്‍ട്ട് മെനു ഡെഡിക്കേറ്റഡാക്കാന്‍ മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ബ്ലാക്ക് മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, ഉപയോക്താക്കള്‍ക്ക് സെറ്റിങ്‌സ്‌കുള്‍, തുടര്‍ന്ന് പേഴ്‌സണലൈസേഷന്‍, ഒടുവില്‍ കളര്‍ സെറ്റിങ്ങുകള്‍ എന്നിവ പരിശോധിച്ച് നിറങ്ങള്‍ സജ്ജമാക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് മെനുവിലേക്കും ടാസ്‌ക്ബാറിലേക്കും നിറങ്ങള്‍ വികിരണം ചെയ്യുന്നതായി അനുഭവപ്പെടും. ദൃശ്യഭംഗിയും യൂസര്‍ ഫ്രണ്ടലിയുമാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത.

കൂടാതെ, വിന്‍ഡോസ് 10 ല്‍ ആള്‍ട്ട് + ടാബ് കീ കോമ്പിനേഷന്‍ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് മാറ്റുന്നു. മള്‍ട്ടിടാസ്‌കിംഗ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ടൂളായി കീ കോമ്പിനേഷന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിനൊപ്പം, മൈക്രോസോഫ്റ്റ് എഡ്ജ് ടാബുകള്‍ക്കായി ആള്‍ട്ട് + ടാബ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കും. ഒരു സമയം തുറന്നിരിക്കാവുന്ന അപ്ലിക്കേഷനുകള്‍ക്ക് പുറമേ ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജില്‍ തുറന്നിരിക്കുന്ന ടാബുകള്‍ക്കിടയില്‍ മാറാന്‍ കഴിയുമെന്നര്‍ത്ഥം.

ഉപയോക്താക്കള്‍ പുതിയ ക്രമീകരണങ്ങളുമായി ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത് ഓഫ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് അവരെ അനുവദിക്കുന്നത്. സെറ്റിങ്‌സുകള്‍ ടോഗിള്‍ ചെയ്യുന്നതിന്, ഉപയോക്താക്കള്‍ സെറ്റിങ്‌സുകളിലേക്കും തുടര്‍ന്ന് സിസ്റ്റത്തിലേക്കും അവസാനമായി മള്‍ട്ടിടാസ്‌കിംഗിലേക്കും പോകേണ്ടതുണ്ട്. വിന്‍ഡോസ് ഇന്‍സൈഡറിലെ മൈക്രോസോഫ്റ്റ് എഡ്ജിന്റെ കാനറി അല്ലെങ്കില്‍ ഡേവ് ബില്‍ഡിനൊപ്പം ഈ സവിശേഷത നിലവില്‍ പ്രവര്‍ത്തിക്കുന്നു.

ടാസ്‌ക്ബാര്‍ പുതിയ അപ്‌ഡേറ്റുമായി കൂടുതല്‍ ഒതുക്കവും നേടുന്നു. വിന്‍ഡോസ് 10 കണക്റ്റുചെയ്തിരിക്കുന്ന ഉപകരണത്തെ ആശ്രയിച്ച് മൈക്രോസോഫ്റ്റ് ടാസ്‌ക്ബാറില്‍ അപ്ലിക്കേഷനുകള്‍ ഗ്രൂപ്പുചെയ്യുന്നു. ഉദാഹരണത്തിന്, നോട്ടിഫിക്കേഷനുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വിന്‍ഡോസ് 10 മായി കണക്റ്റുചെയ്തിരിക്കുന്ന ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉണ്ടെങ്കില്‍, ടാസ്‌ക്ബാര്‍ അപ്ലിക്കേഷന്‍ ഐക്കണുകളെ ഗ്രൂപ്പുചെയ്യുകയും ഒരു ഫോണ്‍ ഐക്കണ്‍ കാണിക്കുകയും ചെയ്യും. അതുപോലെ, വിന്‍ഡോസ് 10 ഒരു എക്‌സ്‌ബോക്‌സ് അക്കൗണ്ടുമായി ചേര്‍ക്കുമ്പോള്‍ എക്‌സ്‌ബോക്‌സ് ഐക്കണിനൊപ്പം ഐക്കണുകളും ഗ്രൂപ്പുചെയ്യപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ