Newage News
06 Mar 2021
മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കന്പനിയായ വിപ്രോ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്‍സൾട്ടൻസി സ്ഥാപനമായ കാപ്കോ ഏറ്റെടുക്കുന്നു. 145 കോടി ഡോളർ ആണ് ഇതിനായി വിപ്രോ മുടക്കുന്നത്.
20 വർഷത്തിലേറെയായി പ്രവർത്തനത്തിലുള്ള കാപ്കോയ്ക്ക് നിരവധി ആഗോള ധനകാര്യ സ്ഥാപനങ്ങളുമായി ബിസിനസ് ഉണ്ട്. കാപ്കോയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ വിപ്രോയ്ക്ക് കണ്‍സൾട്ടൻസി രംഗത്തും ഐടി രംഗത്തും കൂടുതൽ മികവ് പുലർത്താനാവുമെന്നും വിപ്രോ എംഡി തിയറി ഡെലപോർട്ട് പറഞ്ഞു. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ഈ വർഷം ജൂണോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.