LAUNCHPAD

'വിസ്മയ്'യുടെ 47ാമത് ഷോറും തിരുവനന്തപുരം 'മാൾ ഓഫ് ട്രാവൻകൂറി'ൽ ശശി തരൂർ എംപി ഉദ്‌ഘാടനം ചെയ്തു

19 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: പ്രമുഖ വിമൺ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ 'വിസ്മയ്'യുടെ പുതിയ എക്സ്ക്ലൂസിവ് ഷോറും തിരുവനന്തപുരം 'മാൾ ഓഫ് ട്രാവൻകൂറി'ൽ പ്രവർത്തനമാരംഭിച്ചു. കമ്പനിയുടെ 47ാമത് ഷോറൂമിന്റെ ഉദ്ഘടനം തിരുവനന്തപുരം എംപി ശശി തരൂർ നിർവ്വഹിച്ചു. 'വിസ്മയ്'യുടെ റീട്ടെയിൽ ചാനൽ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഷോറും തുറന്നത്. 2020 ഓടെ ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വിപുലീകരണം നടത്തുന്നത്. 




 

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്മയ്ക്കു ഔട്ട്ലെറ്റുകളുണ്ട്. ഒരു വർഷത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലെയും സാന്നിധ്യം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കമ്പനി. ഇതോടെ ദക്ഷിണേന്ത്യയിലെ മുൻനിര വിമൺ അപ്പാരൽ ബ്രാൻഡായി വിസ്മയ് മാറും. നിലവിൽ കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ടെക്സ്റ്റൈൽ റീട്ടെയിൽ ശ്രേണികളിലൊന്നാണ് വിസ്മയ്.   

ടെക്സ്റ്റൈൽ റീട്ടെയിൽ രംഗത്ത് പുതിയ തരംഗമായി മാറിയ ഷോപ് ഇൻ ഷോപ്പ്  സങ്കൽപം കേരളത്തിൽ ഫലപ്രദമായി അവതരിപ്പിച്ചതും നടപ്പാക്കിയതും വിസ്മയ് ആണ്. ഷോപ്പ് ഇൻ ഷോപ്പുകളുടെ എണ്ണവും കമ്പനി വലിയ തോതിൽ വർധിപ്പിക്കും. എക്സ്ക്ലൂസിവ് ഔട്ട്ലെറ്റുകളിലൂടെയും, ഷോപ്പ് ഇൻ ഷോപ്പുകളിലൂടെയും മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്‌ഷ്യം.

ചുരിദാർ മെറ്റിരിയൽ, കുർത്തി, സാരി, ബോട്ടം വെയർ എന്നിവയാണ് വിസ്‌മയ ഉത്പന്ന ശ്രേണിയിൽ മുഖ്യമായും ഉള്ളത്. ഡിസൈൻ, മെറ്റിരിയൽ എന്നിവയിൽ ഏറ്റവും പുതിയ ട്രെൻഡുകൾ ആണ് വിസ്മയ് എപ്പോഴും അവതരിപ്പിക്കുന്നത്. ഉല്പാദനം മുതൽ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ ഗുണ നിലവാര നിഷ്കർഷ കമ്പനി എപ്പോഴും പുലർത്തുന്നു. 

കമ്പനിക്ക്സു സജ്ജമായ ഓൺലൈൻ സ്റ്റോറുമുണ്ട്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. ഓൺലൈൻ വിപണിയിൽ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണവർ. രണ്ട് പതിറ്റാണ്ടായി കേരളത്തിലെ വിശ്വാസ്യത ആർജിച്ച വിമൺ ലൈഫ്സ്റ്റൈൽ ബ്രാൻഡെന്ന മേൽവിലാസത്തിന്റെ കരുത്തിൽ വലിയ മുന്നേറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്.



Related News


Special Story