ECONOMY

കസ്റ്റംസ് നൂലാമാല ഒഴിവാക്കാൻ എടിഎ കാർനെറ്റ് സൗകര്യം വ്യവസായികൾ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയവും ഫിക്കിയും ചേർന്നു സംഘടിപ്പിച്ച ശിൽപശാല

Newage News

28 Feb 2020

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതിയും ഇറക്കുമതിയും ചെയ്യാൻ വ്യവസായ സംരംഭകർക്ക് അനുവാദം നൽകുന്ന എടിഎ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ ഈ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ചേർന്നു സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു.

എടിഎ കാർനെറ്റിനെക്കുറിച്ചു സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്നു ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) സുമിത് കുമാർ അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എടിഎ കാർനെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്‌സിബിഷൻ സാമഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ ഏതു രാജ്യത്തേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കും- അദ്ദേഹം പറഞ്ഞു.

എടിഎ കാർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്നു  കൺസൽറ്റന്റ് സതീഷ് കുമാർ റെഡ്ഡി പറഞ്ഞു. എടിഎ കാർനെറ്റിന്റെ സാധ്യത വ്യവസായ സമൂഹം ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നു വിദേശ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജനറൽ കെ.എം. ഹരിലാൽ പറഞ്ഞു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എടിഎ കാർനെറ്റിന്റെ ഇന്ത്യയിലെ ഗാരന്റി അതോറിറ്റി ഫിക്കിയാണെന്നും ഇതു പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ–ചെയർമാനും കിംസ് ഹെൽത്ത് കെയർ സിഎംഡിയുമായ ഡോ.എം ഐ.സഹദുള്ള പറഞ്ഞു. 

ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ദക്ഷിണ മേഖലാ പ്രസിഡന്റ് ഷിബു പ്രഭാകരൻ, ഫിക്കി അഡീഷനൽ ഡയറക്ടർ എസ്.വിജയലക്ഷ്മി, കേരള ഹെഡ് സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ