ECONOMY

റൂഫ്ടോപ്പ് സോളാര്‍ പദ്ധതികള്‍ക്ക് 100 മില്ല്യണ്‍ ഡോളര്‍ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുമായി ലോക ബാങ്ക്

Newage News

03 Mar 2021

ന്യൂഡൽഹി: ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ലാത റൂഫ്ടോപ്പ് സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കുന്നതിനായി 100 മില്ല്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ലോക ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിലൂടെ റൂഫ്ടോപ്പ് സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ഈ പദ്ധതിയിലൂടെ രാജ്യത്തെ എംഎസ്എംഇകള്‍ക്ക് റൂഫ്ടോപ്പ് സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ലോക ബാങ്കില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ ലഭ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എംഎസ്എംഇ മന്ത്രാലയവും സഹായിക്കും. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

2022 ലെ ഇന്ത്യയുടെ ലക്ഷ്യമായ 40 ജിഗാവാട്ടില്‍ റൂഫ്ടോപ്പ് സോളാര്‍ യൂണിറ്റുകളില്‍നിന്നായി 4 ജിഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും. 2015 ല്‍ പാരീസില്‍ 195 രാജ്യങ്ങള്‍ അംഗീകരിച്ച ആഗോള കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ 33-35 ശതമാനം കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനായി 175 ജിഗാവാട്ട് പുനരുപയോഗ എനര്‍ജി ഉല്‍പ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് മേല്‍ക്കൂര സോളാര്‍ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ