ECONOMY

രാജ്യത്ത് പണപ്പെരുപ്പ നിരക്കിൽ വലിയ ഇടിവ്; രേഖപ്പെടുത്തിയത് 23 മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക്

15 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ രാജ്യത്ത് വലിയ ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 2.02 ശതമാനമാണ്. 23 മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്.

മെയ് മാസത്തില്‍ പണപ്പെരുപ്പം 2.45 ശതമാനമായിരുന്നു. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ 1.88 ശതമാനത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 5.68 ശതമാനമായിരുന്നു മൊത്ത വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പ നിരക്ക്. 

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 6.99 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 6.98 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഭക്ഷ്യവസ്തുക്കളില്‍ ഉള്ളിയുടെ മൊത്ത വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പത്തില്‍ വര്‍ധനവുണ്ടായി. മെയ് മാസത്തില്‍ 15.89 ശതമാനമായിരുന്ന നിരക്ക് ജൂണ്‍ ആയപ്പോള്‍ 16.63 ശതമാനമായി ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ധനനയ അവലോകന തീരുമാനങ്ങളെടുക്കാന്‍ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണ് പരിഗണിക്കാറുളളത്.   



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി