ECONOMY

കോവിഡ് പ്രതിസന്ധിയിൽ ആവശ്യകത കുറഞ്ഞതോടെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞു; ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ

Newage News

21 Apr 2020

കൊറോണ വൈറസ് പിടിയിൽ ക്രൂഡ് ഓയിൽ വിലയും. വാഹനങ്ങൾ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില ഇടിയാന്‍ കാരണം.

ഡബ്ല്യുടിഐ ക്രൂഡ് ഓയിലിന്റെ വില കുറവ് നമുക്ക് ഗുണകരമോ?

വെസ്റ്റ് ടാക്സസ് ഇന്റർമീഡിയറ്റ് എന്ന ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ നമ്മൾ ഉപയോഗിക്കുന്നില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡാണ്. ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില ഏകദേശം 25 ഡോളറാണ്. എന്നാൽ ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ബ്രെന്റിന്റേയും വില കുറയ്ക്കുമെന്ന് കരുതാം.  അതിന്റെ ഗുണം എത്രത്തോളം ജനങ്ങളിലേക്ക് എത്തുമെത്തിൽ ഉറപ്പില്ല.

പെട്രോൾ അടിച്ചാൽ ഇങ്ങോട്ട് കാശ് കിട്ടില്ല

ഇന്ധനവില വളരെയധികം കുറവുള്ള രാജ്യമാണ് അമേരിക്ക. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ശുദ്ധീകരിക്കുന്നതിന്റെ ചിലവ്, ഡീലർകമ്മീഷൻ എന്നിവ ചേർക്കുന്നതുകൊണ്ട് കാശുകൊടുക്കാതെ ഇന്ധനം നിറയ്ക്കാനാവില്ല.

ഇന്ത്യയിലെ ഇന്ധന വില

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്റർ. ഒരു ബാരൽ എണ്ണയ്ക്ക് ഇന്നത്തെ വില ഏകദേശം 25 ഡോളർ. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാൽ1918.20 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംകൃത എണ്ണയ്ക്ക് 1918.20/159=12.06 രൂപ. ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ അതിൽ നിന്നു ലഭിക്കുന്നതിൽ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവൽ, ടാർ, എൽപിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ‌ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂട്ടിയ നികുതി ഇരട്ടിയിൽ അധികമാണ്.

പെട്രോൾ വില– 69.59 രൂപ (ന്യൂഡൽഹി വില)

ഡൽഹിയിെല വില ഏകദേശം 69.59 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 27.96 രൂപ, ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുകളും 0.32 രൂപ. അതായത് ടാക്സും കമ്മീഷനുമില്ലാത്ത പെട്രോളിന്റെ വില 28.28 രൂപ. ഇതിന്റെ കൂടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടി 22.98 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 14.79 രൂപയും (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷനായ 3.54 രൂപയും ചേർന്നാണ് 69.59 രൂപ ഈടാക്കുന്നത്.

ഡീസൽ‌ വില– 62.29 രൂപ (ന്യൂഡൽഹി വില)

ഡൽഹിയിെല ഡീസൽ വില ഏകദേശം 62.29 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 31.49 രൂപയും ട്രാൻസ്പോർട്ടേഷനും മറ്റു ചാർജുമായി 0.29 രൂപയും ചേർന്നാൽ ഡീസലിന്റെ നികുതി ഇല്ലാത്ത വില 31.78 രൂപ. ഇതിനോടൊപ്പം കേന്ദ്ര എക്സൈസ് ഡ്യൂട്ടി 18.83  രൂപ, സംസ്ഥാന സർക്കാർ വാറ്റ് 9.19 രൂപ (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷൻ 2.49 രൂപ എന്നിവ ചേർത്താണ് ഒരു ലിറ്റർ ഡീസൽ 62.29 രൂപയ്ക്ക് വിൽക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ