TECHNOLOGY

ഷവമി ഇന്ത്യയിൽ 100 ദശലക്ഷം സ്‍മാർട്ട്ഫോണുകൾ വിറ്റു; സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി അഞ്ച് വർഷത്തിനുള്ളിൽ

10 Sep 2019

ന്യൂഏജ് ന്യൂസ്: ഇന്ത്യയിലെ നമ്പർ 1 സ്‍മാർട്ട്ഫോൺ, സ്‍മാർട്ട് ടിവി ബ്രാൻഡായ ഷവമി, കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ 100 ദശലക്ഷം സ്‍മാർട്ട്ഫോണുകൾ വിറ്റതായി പ്രഖ്യാപിച്ചു. ഐഡിസി 2019 റിപ്പോർട്ട് പ്രകാരം, 2014 ലെ മൂന്നാം ക്വാർട്ടർ മുതൽ ജൂലൈ 2019 വരെയുള്ള കാലത്തെ കണക്കാണിത്. ഈ നേട്ടത്തോടെ ഏറ്റവും വേഗത്തിൽ 100 ദശലക്ഷം ഫോണുകൾ വിൽക്കുന്ന ബ്രാൻഡായി മാറിയിരിക്കുകയാണ് ഷവമി. വെറും 5 വർഷത്തെ പ്രവർത്തന കാലയളവിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതിനായി ഏറ്റവും അധികം സംഭാവന നൽകിയത് ഷവമിയുടെ ഏറ്റവും ജനപ്രിയ സ്‍മാർട്ട്ഫോണുകളായ റെഡ്‍മി എ യും റെഡ്‍മി നോട്ട് സീരീസ് ഫോണുകളുമാണ്. എട്ട് ക്വാർട്ടറുകളിലായി ഇന്ത്യയിലെ ലീഡിംഗ് സ്‍മാർട്ട്ഫോൺ ബ്രാൻഡായി തുടരാൻ ഷവമിക്ക് സാധിച്ചിട്ടുണ്ട്. ഐഡിസി കണക്കുകൾ പ്രകാരം ഷവമിക്ക് 2019 രണ്ടാം ക്വാർട്ടറിൽ 28.31% വിപണി വിഹിതമുണ്ട്. 2019, രണ്ടാം പാദത്തിൽ ഏറ്റവും അധികം വിറ്റുപോയ രണ്ട് ഫോണുകൾ റെഡ്‌മി 6 എയും റെഡ്‌‍മി നോട്ട് 7 പ്രോയുമാണ്. ഷവമി ഇന്ത്യയെ സംബന്ധിച്ച് ഞങ്ങൾക്ക് ഏറ്റവും അധികം സന്തോഷം നൽകുന്നൊരു നിമിഷമാണിത്. തുടക്കം മുതൽ ലക്ഷക്കണക്കിന് വരുന്ന എംഐ ഫാൻസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹത്തിന്‍റെ സാക്ഷ്യപത്രമാണിത്. ഞങ്ങൾക്ക് മുൻപ് വിപണിയിൽ പ്രവേശിച്ചവരുണ്ട്, എന്നാൽ ഞങ്ങളോടൊപ്പം എത്താൻ അവർക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ല - ഷവമി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും ഷവമി വൈസ് പ്രസിഡന്‍റുമായ മനു ജെയിൻ പറഞ്ഞു.

ഞങ്ങളുടെ സ്‍മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന 100 ദശലക്ഷം ഉപയോക്താക്കളോട് ഞങ്ങൾ കടമപ്പെട്ടിരിക്കുന്നു. ഉത്പന്നങ്ങളിൽ ഉടനീളം കറകളഞ്ഞ യൂസർ എക്‌സ്‌പീരിയൻസ് നൽകാനും, വിൽപ്പനാന്തര സേവനങ്ങളിലും എല്ലാ റീട്ടെയിൽ വെർട്ടിക്കിളുകളിലും ആളുകൾക്ക് സംതൃപ്തി നൽകുന്നതിനുമുള്ള കഠിനാദ്ധ്വാനം ഞങ്ങളിൽനിന്ന് തുടർന്നും ഉണ്ടാകും. പുതിയൊരു അദ്ധ്യായത്തിന്‍റെ തുടക്കമെന്നാണ് ഞങ്ങൾ ഇതിനെ നോക്കിക്കാണുന്നത്. കൂടുതൽ ഉത്പന്നങ്ങളും വിഭാഗങ്ങളും കൂടുതൽ ഗുണമേന്മയോടെ സത്യസന്ധമായ വിലയോടെ നിങ്ങളിലേക്കെത്തിക്കുന്നതും ഞങ്ങൾ തുടരും - അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നാഴികക്കല്ല് ആഘോഷിക്കാൻ പുതിയ പരസ്യ വീഡിയോയും ഷവമി പുറത്തിറക്കിയിട്ടുണ്ട്. കോർപ്പറേറ്റ്, ലോജിസ്റ്റിക്ക്സ്, വെയർഹൌസ്, ആഫ്റ്റർ സെയിൽസ് എന്നിവിടങ്ങളിലുള്ള നിരവധി ജീവനക്കാരെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇവിടെ കാണാം: 

Content Highlights: Xiaomi India sells 100 million smartphones in India

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ