LAUNCHPAD

ഷവോമി എല്‍ഇഡി ടിവി 4 പ്രോ ഓഫ് ലൈനിലും വില്‍പ്പനയ്ക്ക്

10 Jun 2019

ന്യൂഏജ് ന്യൂസ്, ഷവോമി തങ്ങളുടെ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. എംഐ എല്‍ഇഡി ടിവി 4 പ്രോ ഓഫ് ലൈനിലും വിപണിയിലെത്തിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ മാത്രം ലഭ്യമായ ഈ ടിവി ജൂണ്‍ ഏഴ് മുതലാണ് വിജയ് സ്റ്റോറുകള്‍ വഴി വിപണിയില്‍ എത്തുന്നത്. നിലവില്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, ബറോഡാ, സൂറത്ത്, ദില്ലി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ടിവി വില്‍പ്പനയ്ക്ക് എത്തുന്നത്. 

കഴിഞ്ഞവര്‍ഷത്തിന്‍റെ മൂന്നാംപാദത്തിലാണ് ഷവോമി എംഐ എല്‍ഇഡി ടിവി 4 പ്രോ വിപണിയില്‍ എത്തിച്ചത്. അടുത്തിടെ ആദ്യം പ്രഖ്യാപിച്ച 49,999 രൂപയില്‍ നിന്ന് 47,999 രൂപയായി ഇതിന്‍റെ വില കുറച്ചിരുന്നു. ഈ വിലയ്ക്കാണ് ഈ ടിവി ഓഫ് ലൈന്‍ സ്റ്റോറില്‍ എത്തുക.  55 ഇഞ്ച് എംഐ ടിവിയിൽ  4 കെ എച്ച്ഡിആർ  3840 x 2160 പിക്സൽ റെസല്യൂഷന്‍ ഡിസ്പ്ലേയാണ് ഉള്ളത്. 4.9 എംഎം മാത്രമാണ് ടിവിയുടെ തടി. 

ഓൺലൈൻ കണ്ടന്‍റിന് പ്രധാന്യം നൽകി ഓൺലൈൻ വീഡിയോ പ്രോവൈഡർമാരുടെ 7 ലക്ഷം മണിക്കൂർ വീഡിയോ സ്ട്രീമിംഗ് ഈ ടിവിയിലെ പാച്ച് വാളിൽ ലഭിക്കും. ഗൂഗിളിന്റെ സ്മാർട്ട് ടിവി പ്ലാറ്റ്ഫോമിനെ എംഐ തങ്ങളുടെ ടിവിയിൽ സംയോജിപ്പിച്ചിട്ടുണ്ട്. പാച്ച് വാളിലേക്ക് ആമസോൺ പ്രൈംവീഡിയോ ഉടൻ ആഡ് ചെയ്യും എന്നാണ് ഷവോമി പറയുന്നത്. ആൻഡ്രോയ്ഡ് ഓറീയോ അടിസ്ഥാനമാക്കിയാണ് ടിവി പ്രവർത്തിക്കുക. 



Related News


Special Story