Newage News
30 Nov 2020
റെഡ്മി 9 എയുടെ ബേസിക് 2 ജിബി റാമിനും 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിനും ഇപ്പോള്‍ ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. മുമ്പ്, രാജ്യത്ത് 6,799 രൂപ വിലയുണ്ടായിരുന്ന ഈ ബേസിക് വേരിയന്റിന് ഇപ്പോള്‍ 6,999 രൂപയാണ് വില വരുന്നത്. എന്നാല്‍, ഇതിന്റെ ഹൈ-എന്‍ഡ് മോഡലിന്റെ വില ഓഞ്ഞ വിലയ്ക്ക് തുല്യമാണ്. റെഡ്മി 9 എയുടെ പുതിയ വില ഇതിനകം ആമസോണിലും എംഐ.കോമിലും കാണിക്കുന്നുണ്ട്. നേച്ചര്‍ ഗ്രീന്‍, സീ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ ലഭ്യമാണ്. റെഡ്മി 9 എയില്‍ 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.53 ഇഞ്ച് എച്ച്ഡി + ഐപിഎസ് എല്‍സിഡി പാനല്‍ ഉപയോഗിക്കുന്നു. ഡിസ്പ്ലേ 720 ഃ 1600 പിക്സല്‍ റെസല്യൂഷനും കൂടാതെ സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ച് സവിശേഷതയുണ്ട്. 3 ജിബി വരെ റാമും 62 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ 2 ജിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ മീഡിയടെക് ഹെലിയോ ജി 25 പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാന്‍ ഇതില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.13 മെഗാപിക്സല്‍ പിന് ക്യാമറയും (എഫ്/2.2 അപര്‍ച്ചര്‍), 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 9 എയ്ക്കുണ്ട്. 10w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 എയില്‍ വരുന്നത്. 4 ജി വോള്ട്ടേ, വൈ-ഫൈ 802.11 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ വരുന്നത്. 194 ഗ്രാം ഭാരമാണ് ഈ ഹാന്‍ഡ്സെറ്റിന് വരുന്നത്. എല്‍ഇഡി ഫ്ലാഷിനൊപ്പമാണ് 13 എംപി പിന് ക്യാമറയും ഈ ഹാന്‍ഡ്സെറ്റില്‍ വരുന്നത്. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി ഈ ഡിവൈസ് 5 എംപി മുന്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ക്യാമറ പ്രേമികള്‍ക്ക് ഈ ഹാന്‍ഡ്സെറ്റ് ഒരു നല്ല ഓപ്ഷന് ആയിരിക്കില്ല; എന്നാല്‍, ഈ ബജറ്റ് ഫോണ്‍ ദൈനംദിന ഉപയോഗത്തിന് നല്ലൊരു ഓപ്ഷനായിരിക്കും. കൂടാതെ, ഈ ഡിവൈസ് ഒരു എഐ ഫേസ് അണ്‍ലോക്കും പി2ഐ കോട്ടിംഗും വാഗ്ദാനം ചെയ്യുന്നു.