Newage News
22 Feb 2021
ഏറ്റവും മികച്ച ഓഡിയോ പ്രൊഡക്റ്റ് പോർട്ട്ഫോളിയോയുടെ ഉടമ ഷവോമി ഇപ്പോൾ ഇന്ത്യയിൽ പുതിയ നെക്ക്ബാൻഡും പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറും അവതരിപ്പിച്ചു. പുതിയ എംഐ നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോൺ പ്രോ, എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ (16 ഡബ്ല്യു) എന്നിവ 1,799 രൂപ വിലയിൽ അവതരിപ്പിച്ചു. ഈ ഉൽപ്പന്നങ്ങൾ ഇന്ന് മുതൽ വിപണിയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. എല്ലാ സവിശേഷതകളും ലഭ്യത വിശദാംശങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. മുൻപത്തേതിനേക്കാൾ കുറച്ച് അപ്ഗ്രേഡുകളുമായാണ് എല്ലാ പുതിയ എംഐ നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോൺ പ്രോയും വരുന്നത്. പ്രോ എഡിഷനിൽ ഇപ്പോൾ ആക്റ്റീവ് നോയ്സ് ക്യാൻസലിങ് സവിശേഷത, മെച്ചപ്പെടുത്തിയ ബ്ലൂടൂത്ത് കോഡെക് സപ്പോർട്ട്, IPX5 റേറ്റുചെയ്ത വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നു. ബ്ലൂടൂത്ത് നെക്ക്ബാൻഡിന് ഒരു പുതിയ ആന്റി-സെറുമെൻ ഡിസൈൻ ലഭിക്കുന്നു, അത് ഇയർഫോൺ വാക്സ്-ഫ്രീയായി സൂക്ഷിക്കുമെന്ന് അവകാശപ്പെടുന്നു. ഇതിന് ഇഎൻസി (എൻവയോൺമെൻറൽ നോയ്സ് ക്യാൻസലിങ്) സവിശേഷതയുണ്ട്, അതുപോലെ തന്നെ ആംബിയന്റ് നോയ്സ് തടയാനും സാധിക്കും. എംഐ നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോൺ പ്രോ 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ, 125 എംഎം ലോ ലേറ്റൻസി ഓഡിയോ, വോളിയം, പ്ലേബാക്ക് എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ കീകൾ സജ്ജമാക്കുന്നു. ബാറ്ററി ബാക്കപ്പിനെ സംബന്ധിച്ചിടത്തോളം, ഒരു ചാർജിൽ 20 മണിക്കൂർ ഉപയോഗം നെക്ക്ബാൻഡിന് നൽകാനാകുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഇന്ത്യയിൽ 1,799 രൂപയ്ക്ക് എല്ലാ പുതിയ എംഐ നെക്ക്ബാൻഡ് ബ്ലൂടൂത്ത് ഇയർഫോൺ പ്രോയും പുറത്തിറക്കി. കറുപ്പ്, നീല എന്നിങ്ങനെ രണ്ട് രണ്ട് കളർ വേരിയന്റുകളിലാണ് ഇത് വിപണിയിൽ വരുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അവതരിപ്പിച്ച എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിന്റെ (16 ഡബ്ല്യു) വില 2,499 രൂപയാണ്. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. എംഐ ബ്ലൂടൂത്ത് സ്പീക്കറും എംഐ നെക്ക്ബാൻഡും ഇതിനകം തന്നെ എംഐ ഹോം, എംഐ.കോം എന്നിവയിൽ വിൽപ്പനയ്ക്കെത്തി. മാർച്ച് ഒന്നിന് പുതിയ എംഐ ഉൽപ്പന്നങ്ങൾ ആമസോൺ വഴി വാങ്ങാൻ ലഭ്യമാക്കും.