LAUNCHPAD

ഷാവോമി എംഐ എ3 സ്മാര്‍ട്‌ഫോണ്‍ ഓഗസ്റ്റ് 21ന്; പ്രതീക്ഷയോടെ ആരാധകർ

14 Aug 2019

ന്യൂഏജ് ന്യൂസ്, ഷാവോമി എംഐ എ3 സ്മാര്ട്ഫോണ് ഓഗസ്റ്റ് 21 ന് ഇന്ത്യയിലെത്തും. 48 മെഗാപിക്സല് സെന്സര് ഉള്പ്പെടുന്ന ട്രിപ്പിള് റിയര് ക്യാമറയുമായാണ് ഈ ആന്ഡ്രോയിഡ് വണ് സ്മാര്ട്ഫോണ് എത്തുക. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 12 മണിക്കാണ് ഫോണ് അവതരിപ്പിക്കുകയെന്ന് ഷാവോമി ഇന്ത്യ മേധാവി മനുകുമാര് ജെയ്ന് പറഞ്ഞു.

ഷാവോമിയുടെ ആന്ഡ്രോയിഡ് വണ് സ്മാര്ട്ഫോണ് പരമ്പരയാണ് എംഐ എ ഫോണുകള്. മുന്ഗാമികളെ പോലെ രണ്ട് വര്ഷത്തെ സോഫറ്റ് വെയര് അപ്ഡേറ്റുകളും മൂന്ന് വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എംഐ എ3 ഫോണ് ഉറപ്പുനല്കുന്നു. 48 മെഗാപിക്സല് ക്യാമറയാണ് പുതിയ പതിപ്പിലെ പുതുമ.

ഫോണിന് കുറഞ്ഞത് ഏകദേശം 19000 രൂപയോളം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീല, വെള്ള, ചാരനിറം എന്നീ നിറങ്ങളിലായിരിക്കും ഫോണ് വിപണയിലെത്തുക.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്

ഷാവോമി എംഐ എ3യില് 6.1 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. കൊര്ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോണിനുണ്ടാവും.

സ്നാപ് ഡ്രാഗണ് 665 പ്രൊസസറില് നാല് ജിബി റാം പതിപ്പും ആറ് ജിബി റാം പതിപ്പും ഫോണിന് പ്രതീക്ഷിക്കാം. 64 ജിബി 128 ജിബി സ്റ്റോറേജ് പതിപ്പുകളായിരിക്കും ഫോണിനുണ്ടാവുക.

നോച്ച് സ്ക്രീനില് നല്കിയിരിക്കുന്ന സെല്ഫി ക്യാമറയില് 32 എംപി ക്യാമറയാവും ഉണ്ടാവുക. 4030 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവുമെന്നും പ്രതീക്ഷിക്കാം. 



Related News


Special Story