Newage News
26 Nov 2020
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തണുത്ത കാലാവസ്ഥകളിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഷവോമിയിൽ നിന്നുള്ള ഒരു പുതിയ ഡിവൈസാണ് ഇസഡ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക്. 5,000 എംഎഎച്ച് പവർ ബാങ്കാണ് ഇത്. 5W ആപ്പിൾ ചാർജറിനേക്കാൾ വേഗത്തിൽ ഒരു ഐഫോൺ 12 ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു. സ്ഥിരവും കൃത്യവുമായ രീതിയിൽ താപനില നിയന്ത്രിക്കാൻ ഈ ഡിവൈസിന് കഴിവുണ്ടെന്ന് പറയപ്പെടുന്ന പേറ്റന്റ് രൂപകൽപ്പനയുള്ള പിടിസി തരത്തിലുള്ള ടെംപറേച്ചർ ഹീറ്റിംഗ് ടെക്നോളോജിയാണ് ഹാൻഡ് വാമറിൽ നൽകിയിരിക്കുന്നത്. മനുഷ്യ ശരീരത്തിന് സുഖപ്രദമായ താപനിലയിലേക്ക് ചൂട് കൊണ്ടുവരുവാൻ ഈ പവർ ബാങ്കിന് കഴിയും. ഇതിന് നൽകുവാൻ കഴിയുന്ന പരമാവധി താപനില 52 ഡിഗ്രിയാണ്. സിഎൻവൈ 89 (ഏകദേശം 1,000 രൂപ) വില വരുന്ന എസ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക് ഇപ്പോൾ ചൈനയിൽ വിൽപ്പനയ്ക്കായി എത്തിയിരിക്കുകയാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, 5000mAh ബാറ്ററി ശേഷിയുള്ളതാണ് ഈ പവർ ബാങ്ക്. ഇത് മുഴുവനായി ചാർജ്ജ് ചെയ്യുമ്പോൾ താഴ്ന്നതും ഉയർന്നതുമായ താപനിലയിലേക്ക് മാറാൻ കഴിയും. ഈ താപനില 2-4 മണിക്കൂർ വരെ പവർ ബാങ്കിൽ നിലനിൽക്കുന്നു. ഇത് ബാഹ്യ സാഹചര്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു. ഈ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ, എന്ത് വില വരും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.
ആപ്പിൾ 5W ചാർജറിനേക്കാൾ 54 മിനിറ്റ് വേഗത്തിൽ ഐഫോൺ 12 ചാർജ് ചെയ്യാൻ ഇസഡ്എംഐ യുഎസ്ബി കേബിൾ ഉപയോഗിച്ച് ഈ ഡിവൈസിന് സാധിക്കും. ഒന്നിലധികം ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, സ്മാർട്ട് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവപോലുള്ള നിലവിലെ ഡിവൈസുകൾ ഈ ഗാഡ്ജെറ്റ് ഉപയോഗിച്ച് ചാർജ് ചെയ്യുവാൻ അനുയോജ്യമാണ്. കൂടാതെ, ടോർച്ച്ലൈറ്റ് ഉപയോഗിക്കാൻ കഴിയുന്ന എൽഇഡി ലൈറ്റും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അധിക പരിരക്ഷ നൽകുന്നതിന് ഈ ഡിവൈസ് ഉയർന്ന നിലവാരമുള്ള ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഇസഡ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക് മൾട്ടിഫങ്ഷണൽ ആണെങ്കിലും ഹാൻഡ് വാമറും പവർ ബാങ്ക് സവിശേഷതയും ഒരേസമയം പ്രാവർത്തികമാക്കുവാൻ കഴിയില്ല.