Newage News
28 Mar 2021
വീടുകളിൽ തന്നെ അടച്ചു പൂട്ടി ഇരുന്നപ്പോഴും ഉയർച്ചകളേക്കാൾ കൂടുതൽ താഴ്ച്ചകൾ നേരിട്ടപ്പോഴും കഴിഞ്ഞ വർഷം എന്നത് പുതിയ സാധ്യതകൾ അടുത്തറിയാനൊരു അവസരമായിരുന്നു. സജീവമായിരിക്കാൻ ലോകം പുതുവഴികൾ തിരഞ്ഞെടുത്തപ്പോൾ, മുമ്പത്തെക്കാളേറെ ആത്മവിശ്വാസത്തോടെയും ബലത്തോടെയും മുന്നോട്ടു കുതിച്ചത് സ്ത്രീകൾ തന്നെയാണ്. ഒരിക്കലും വിട്ടുകൊടുക്കാത്ത മനോവീര്യവും ഫ്രഷ് വീക്ഷണകോണിൽ കാര്യങ്ങൾ നോക്കിക്കാണാനുള്ള കഴിവുകളുമായി സ്ത്രീകൾ അതിജീവിക്കുക മാത്രമല്ല ചെയ്തത്, കൂടുതൽ തിളങ്ങുക കൂടിയായിരുന്നു. ഇന്നത്തെ സ്ത്രീകളുടെ ഫ്രഷും വിട്ടുകൊടുക്കാത്തതുമായ ആറ്റിറ്റ്യൂഡ് ആഘോഷിക്കുന്നതിനായി, പേഴ്സണൽ കെയർ വിഭാഗത്തിലുള്ള ലോകത്തിലെ ഏറ്റവും പഴയതും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ കീഴിലുള്ള ബ്രാൻഡുമായ യാർഡ്ലേ, അവരുടെ ഉൽപ്പന്നമായ യാർഡ്ലേ ടാൽക്കിനായി പുതിയ ക്യാമ്പെയ്ൻ പുറത്തിറക്കി.
കോൺട്രാക്റ്റ് മുംബൈ ആശയവത്ക്കരിച്ച ക്യാമ്പെയ്ൻ ഫോക്കസ് ചെയ്യുന്നത് ടാൽക്കിന്റെ നേരിട്ടുള്ള പ്രയോജനങ്ങളായ ബ്യൂട്ടി, ഫ്രഷ്നെസ്, ഗ്ലോ തുടങ്ങിയവയാണ്. ഒപ്പം, എന്തിനെയും എത്തിപ്പിടിക്കാൻ പോന്ന ശേഷിയുള്ളവരും പേടിയില്ലാത്തവരുമായ ആധുനിക സ്ത്രീകളുടെ മനോവീര്യവും കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനവും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇരുപതുകളുടെ മദ്ധ്യത്തിലുള്ള ഒരു പെൺകുട്ടി മോഡേൺ സംഗീതത്തിന് ക്ലാസിക്കൽ നൃത്തം വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. അവരുടെ ഇൻസ്ട്രക്ടർ, പൊതുജനങ്ങൾക്ക് മുമ്പിൽ ഇത് പെർഫോം ചെയ്യാൻ പറയുമ്പോൾ, അവർ തന്റെ പെർഫോമൻസ് ലോകത്തിന് മുഴുവനായും പങ്കിടാനാണ് തിരഞ്ഞെടുക്കുന്നത്. വലിയ പ്രതികരണമാണ് അവരുടെ പ്രകടനത്തിന് ലഭിക്കുന്നത്.
"വർഷങ്ങളായി യാർഡ്ലേ ലണ്ടൻ എന്നത് വിശ്വാസത്തിന്റെയും ക്വാളിറ്റിയുടെയും പ്രതീകമാണ്. കഴിഞ്ഞ 250 വർഷത്തെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് ആർജിച്ചെടുത്ത വൈദഗ്ദ്ധ്യമാണ് യാർഡ്ലേയുടെ കൈമുതൽ. ഞങ്ങളുടെ ഏറ്റവും പുതിയ ടാൽക്ക് ഉപഭോക്താക്കളുടെ ആവശ്യത്തിന് കൂടുതൽ ഇണങ്ങുന്ന തരത്തിലുള്ള പ്രൊപ്പോസിഷൻ മുന്നോട്ടു വെച്ച് ഉപഭോക്താക്കളുമായി ബ്രാൻഡിനെ കൂടുതൽ അടുപ്പിക്കുന്നു. ഏറ്റവും മികച്ച ഫ്ളോറൽ ചേരുവകളിൽ നിന്ന് നിർമ്മിക്കുന്ന യാർഡ്ലെ ടാൽക്ക് നിങ്ങളിലെ ഏറ്റവും മികച്ച വേർഷൻ പുറത്തു കൊണ്ടുവരുമെന്നാണ് ഈ ഫിലിം കാണിക്കുന്നത്. ഇത് ഏറ്റവും മികച്ച ഫ്രഷ്നെസ് മാത്രമല്ല നൽകുന്നത്, ഇത് നിങ്ങളുടെ ലുക്ക് മെച്ചപ്പെടുത്തുകയും അടുത്ത കാൽവെയ്പ്പിനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യും" - യാർഡ്ലേ ഇന്ത്യയുടെ ബിസിനസ്സ് ഹെഡും വൈസ് പ്രസിഡന്റുമായ മനീഷ് വ്യാസ് പറഞ്ഞു.
“പുതിയ സാധാരണത്വത്തിന്റെ ഒരു പ്രത്യേകത നിങ്ങളെ തന്നെ എടുത്തുകാണിക്കാനും നിങ്ങളുടെ കഴിവുകളെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാനും അവസരം ലഭിക്കുന്നു എന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് കൂടുതൽ ആളുകൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്. ഈ പരസ്യാഖ്യാനത്തിന്റെ പശ്ചാത്തലം ഇതാണ്. സ്വാഭാവികമായി പുതിയ കാൽവെയ്പ്പുകൾ നടത്താനും പരിമിതികളെ മറികടക്കാനുമുള്ള ആത്മവിശ്വാസവും ഫ്രഷ്നെസും നൽകുന്നൊരു ടാൽക്ക്” – കോൺട്രാക്റ്റ് മുംബൈ, EVP-യും ജനറൽ മാനേജരുമായ അയൻ ചക്രവർത്തി പറഞ്ഞു.
"ടാൽക്കം പൌഡറിനെ ഫംഗ്ഷണലായാണ് സാധാരണ കാണുന്നത്. ഞങ്ങൾക്കത് മാറ്റണമെന്നുണ്ടായിരുന്നു. ടാൽക്കിനെ ബ്യൂട്ടി റിച്വലായി ഉപയോഗിച്ച് പുതിയ ഉയരങ്ങൾ കീഴടക്കുവെന്നായിരുന്നു ഞങ്ങൾക്ക് ഉപഭോക്താക്കളോട് പറയാനുണ്ടായിരുന്നത്. ഫ്രഷ്നെസിനെ എടുത്തുകാണിക്കുന്നൊരു കഥാപശ്ചാത്തലത്തിൽ ഫ്രഷ് ഫീലിംഗും ഫ്രഷ് തിങ്കിംഗും നൽകാനായി. അതോടൊപ്പം ഇതിലെ ഫ്യൂഷൻ ഡാൻസ് വീണ്ടും വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു" - കോൺട്രാക്റ്റ് മുംബൈ, എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്റ്റർ, രാഹുൽ ഘോഷ് പറഞ്ഞു.
യൂട്യൂബ് ലിങ്ക് -