TECHNOLOGY

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് നല്‍കിയത് 30 ബില്യണ്‍ ഡോളര്‍

Newage News

01 Feb 2021

ഗൂഗ്‌ളിന്റെ സ്വന്തം യൂട്യൂബ് ഇന്ന് കേവലമൊരു വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമല്ല. മറിച്ച്, വ്യത്യസ്തമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവരുടെ വിശാലമായ ഒരു സമൂഹമായി അത് മാറിയിട്ടുണ്ട്. എതിരാളികളില്ലാതെ വളര്‍ന്ന് വന്‍ ജനപ്രീതിയോടെ മുന്നോട്ടുപോകുന്ന യൂട്യൂബ് ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാരെ അവരുടെ പ്രൊഫഷണല്‍ കരിയര്‍ വളര്‍ത്താന്‍ സഹായിച്ചിട്ടുമുണ്ട്. തൊഴിലില്ലാതെ കുത്തുവാക്കുകള്‍ കേട്ട് വീട്ടിലിരുന്നവര്‍ക്കും മികച്ച വരുമാനമുള്ള തൊഴിലുണ്ടായിട്ടും താല്‍പര്യമില്ലാതെ ഉപേക്ഷിച്ചവര്‍ക്കും യൂട്യൂബ് പണികൊടുത്ത് അവരെ സമ്പന്നരുമാക്കിമാറ്റിയിട്ടുണ്ട്. ഈ മാജിക്കാണ് യൂട്യൂബിലേക്ക് പലരെയും ആകര്‍ഷിക്കുന്നതും. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് യൂട്യൂബ് തങ്ങളുടെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനമായി നല്‍കിയത് 30 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഏകദേശം രണ്ട് ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ. ഇത് വെളിപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, യുട്യൂബ് സി.ഇ.ഒ സൂസന്‍ വോജിസ്‌കി തന്നെ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2019 ല്‍ യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് (ജിഡിപി) ഏകദേശം 16 ബില്യണ്‍ ഡോളര്‍ യൂട്യൂബ് സംഭാവന ചെയ്തിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് രാജ്യത്തെ 345,000 മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി, യൂട്യൂബര്‍മാര്‍ അവരുടെ വരുമാന മാര്‍ഗങ്ങളും വൈവിധ്യവത്കരിക്കുന്നുണ്ടെന്ന് വോജ്‌സിക്കി പറഞ്ഞു. സിഇഒയുടെ അഭിപ്രായത്തില്‍, സൂപ്പര്‍ സ്റ്റിക്കറുകള്‍, സൂപ്പര്‍ ചാറ്റുകള്‍, അംഗത്വ സബ്സ്‌ക്രിപ്ഷനുകള്‍ തുടങ്ങിയ യൂട്യൂബ് ഫീച്ചറുകളില്‍ നിന്നുള്ള ക്രിയേറ്റര്‍മാരുടെ വരുമാനം 2020-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, കമ്പനിയുടെ പാര്‍ട്ണര്‍ പ്രോഗ്രാമിന് കീഴിലുള്ള ചാനലുകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. 2021 ലേക്ക് കടക്കുമ്പോള്‍, ക്രിയേറ്റമാര്‍ക്ക് വേണ്ടി പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനായി കമ്പനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചില പ്രധാന നടപടികളും സൂസന്‍ വോജ്‌സിക്കി പരാമര്‍ശിച്ചു. യൂട്യൂബര്‍മാരെ കേന്ദ്രീകരിച്ചുള്ള നയങ്ങളുമായി ബന്ധപ്പെട്ട് കമ്പനി കൂടുതല്‍ സുതാര്യമാകുമെന്നും അപ്പീല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അവര്‍ അറിയിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ