ENTERTAINMENT

പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി സീ കേരളം പരമ്പരകൾ

Abilaash

30 Jun 2021

കൊച്ചി: സീ കേരളം ചാനലും ചാനലിലെ സീരിയൽ കഥാപാത്രങ്ങളും മലയാളീ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം രണ്ടാം അടച്ചിടൽ നേരിട്ടപ്പോൾ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ഷൂട്ടിങ്ങുകൾ താത്കാലികമായി നിർത്തിവെച്ചു പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളും ലോക്ക്ഡൗണിലാരുന്നു. ഇപ്പോഴിതാ ടെലിവിഷൻ ചിത്രീകരണത്തിന് സർക്കാർ അനുമതി ലഭിച്ചതോടുകൂടി സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ ആഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക . തിങ്കൾ മുതൽ വെള്ളി വരെ 6 മുതൽ 9 മണി വരെ നിങ്ങളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമാകുവാൻ പൂക്കാലം വരവായി, കൈയ്യെത്തും ദൂരത്തു, ചെമ്പരത്തി, കാർത്തികദീപം, നീയും ഞാനും, മിസ്സിസ് ഹിറ്റ്ലർ, മനം പോലെ മംഗല്യം എന്നീ പരമ്പരകൾ പുത്തൻ പുതിയ എപ്പിസോഡുകളുമായാണ് തിരികെയെത്തിയിരിക്കുന്നത്.

ആവർത്തനവിരസതയില്ലാതെ ഏറ്റവും പുതിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്കായി സർപ്രൈസുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് സീ കേരളം താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെക്കുന്നത്. "തിരികെ എത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്" എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകളും സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.

തികച്ചും നൂതനമായൊരു ആശയമാണ് സീ കേരളത്തിന്റെ തിരിച്ചുവരവിലെ മുഖ്യാകർഷണം. ഒരു വാതിൽപ്പഴുതിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങൾ അവരുടെ തിരിച്ചുവരവിനെ അറിയിക്കുന്ന ആകർഷകമായ ഒരു ചെറു വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കഥാപാത്രങ്ങൾ പ്രേക്ഷകരുടെ വീടുകളിലേക്ക് തിരിച്ചെത്തിയെന്ന് അറിയിക്കുന്നതിനുള്ള വളരെ രസകരവുമായ ആശയമായാണ് ചാനൽ ഇതിലൂടെ ആവിഷ്‌കരിക്കുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story