Newage News
20 Jan 2020
ന്യൂഡൽഹി: ഓൺലൈൻ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഊബറിന് 10% ഓഹരി നൽകും. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.
2017-ലാണ് ഊബർ ഈറ്റ്സ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ രംഗത്ത് മത്സരം മുറുകിയതും വളർച്ചാ സാധ്യതയുള്ള പുതിയ ഇടങ്ങളിലേക്ക് ബിസിനസ് കാര്യമായി വിപുലീകരിക്കാഞ്ഞതുമാണ് ഊബർ ഈറ്റ്സിന് തിരിച്ചടിയായത്. ശക്തമായ വെല്ലുവിളി ഉയർത്തി സ്വഗ്ഗിയും രംഗത്തുണ്ട്.
Content Highlights: Zomato Buys Uber's Food Delivery Business Uber Eats In India For $350 Million