19 Aug 2019
ന്യൂഏജ് ന്യൂസ്, ന്യൂഡല്‍ഹി: 1,200ലേറെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിര്‍ത്തി.
സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തര്‍ക്കങ്ങളെതുടര്‍ന്നാണ് പിന്മാറ്റം.
മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്.
ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ കിഴിവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടര്‍ന്നാണിത്.
പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ പ്രകാരം 45 ദിവസത്തെ നോട്ടീസ് നല്കിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.