Newage News
28 Nov 2020
ഫിറ്റ്നെസ് കേന്ദ്രീകരിച്ചുള്ള സ്മാർട്ട് വാച്ചായി ചൈനീസ് കമ്പനി ഇസഡ്ടിഇ വാച്ച് ലൈവ് പുറത്തിറക്കി. ചൈനയുടെ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച ഈ സ്മാർട്ട് വാച്ച് കളർ ഡിസ്പ്ലേയുമായാണ് വരുന്നത്. ഒരൊറ്റ ചാർജിൽ 21 ദിവസം വരെ ബാറ്ററി ലൈഫ് ലഭ്യമാക്കുവാൻ ഇത് സഹായിക്കുന്നു. 12 സ്പോർട്സ് മോഡുകൾ പ്രീലോഡുചെയ്ത ഇസഡ്ടിഇ വാച്ച് ലൈവിൽ ഐപി 68 സർട്ടിഫൈഡ് ബിൽഡ് സവിശേഷത വരുന്നു, ഇത് വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസുമായി വരുന്നു. മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് സ്ലീപ്പ് ട്രാക്കിംഗ് വാഗ്ദാനം ചെയ്യുകയും ഉറക്കത്തിന്റെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നു. ഇസഡ്ടിഇ വാച്ച് ലൈവ് വില ചൈനയിൽ സിഎൻവൈ 249 (ഏകദേശം 2,800 രൂപ) വില വരുന്നു. സിഎൻവൈ 229 (ഏകദേശം 2,600 രൂപ) വിലക്കിഴിവോടെ ഇസഡ്ടിഇ മാൾ വഴി ചൈനയിൽ പ്രീ-ബുക്കിംഗിനായി ഈ സ്മാർട്ട് വാച്ച് തുടക്കത്തിൽ ആഗോള വിപണികളിൽ ലഭ്യമാണ്. ഡിസംബർ 3 മുതൽ ഈ സ്മാർട്ട് വാച്ചിൻറെ ഷിപ്പിംഗ് ആരംഭിക്കും.
1.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ 240x240 പിക്സൽ റെസല്യൂഷനും ടച്ച് സപ്പോർട്ടും ഇസഡ്ടിഇ വാച്ച് ലൈവ് അവതരിപ്പിക്കുന്നു. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ, ഹാർട്ട്റേറ്റ് എന്നിവ കണ്ടെത്തുന്നതിനുള്ള ഒപ്റ്റിക്കൽ സെൻസറും സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു. ഫിറ്റ്നെസ് പ്രേമികൾക്കായി, സൈക്ലിംഗ്, ഓട്ടം, സ്കിപ്പിംഗ്, നടത്തം എന്നിവപോലുള്ള പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന 12 സ്പോർട്സ് മോഡുകൾ ഇതിൽ ഉണ്ട്. ഉറക്കത്തിന്റെ പാറ്റേണുകൾ ട്രാക്ക് ചെയ്യാനും ഉറക്കത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഡാറ്റ നൽകാനും ഈ സ്മാർട്ട് വാച്ചിന് കഴിയും. വയർലെസ് കണക്റ്റിവിറ്റി നൽകുന്നതിനായി സ്മാർട്ട് വാച്ചിൽ ഇസഡ്ടിഇ ബ്ലൂടൂത്ത് 4.2 നൽകിയിട്ടുണ്ട്. അനുയോജ്യമായ ഫോണുമായി ജോടിയാക്കുമ്പോൾ പുതിയ സന്ദേശങ്ങളിലും വോയ്സ് കോളുകളിലും ഇസഡ്ടിഇ വാച്ച് ലൈവിന് നോട്ടിഫിക്കേഷനുകൾ നൽകാൻ കഴിയും. മ്യൂസിക് കൺട്രോൾ, റിമോട്ട് ക്യാമറ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം. ആപ്പിൾ വാച്ചിനും ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള നിരവധി സ്മാർട്ട് വാച്ചുകൾക്കും സമാനമായി ഇസഡ്ടിഇ വാച്ച് ലൈവ് റിമൈൻഡറുകളുമായി വരുന്നു. ഒരു നിർദ്ദിഷ്ട ഇടവേളയ്ക്ക് ശേഷം അലേർട്ട് നൽകി എഴുന്നേൽപ്പിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ള ഒരു റിസ്റ്റ്ബാൻഡാണ് ഇസഡ്ടിഇ വാച്ച് ലൈവ്. ഒരൊറ്റ ചാർജിൽ സ്മാർട്ട് വാച്ചിന് 14 മുതൽ 21 ദിവസം വരെ നീണ്ടുനിൽക്കാമെന്നും ഇസഡ്ടിഇ അവകാശപ്പെടുന്നു. ഇത് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുകയും അഞ്ച് മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുകയും ചെയ്യുന്നു. എന്നാൽ, ഈ ഡിവൈസിൻറെ കൃത്യമായ ബാറ്ററി ശേഷി ഇതുവരെ നൽകിയിട്ടില്ല. 35.7 ഗ്രാം ഭാരമാണ് ഈ പുതിയ ഇസഡ്ടിഇ വാച്ച് ലൈവിന് വരുന്നത്.