പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് ബജറ്റിൽ പുതുതലമുറ പരിഷ്‌കാരങ്ങള്‍

ഡൽഹി: ബജറ്റിൽ സാമ്പത്തികവളർച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഉയർന്ന വളർച്ചനിരക്ക് പ്രാപ്തമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നുള്ള സംയുക്ത ഭരണപരിഷ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

ഗ്രാമപ്രദേശങ്ങളിൽ ഭൂമിക്ക് സവിശേഷമായി തിരിച്ചറിയൽ നമ്പർ (ഭൂ ആധാർ) ഏർപ്പെടുത്തും, നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യും, ലാൻഡ് അഡ്മിനിസ്ട്രേഷൻ, പ്ലാനിങ്, നഗരാസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കും തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.

അടുത്ത മൂന്നുവർഷത്തിനുള്ളിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായമുറപ്പാക്കും.

ഭൂസ്വത്തിന്റെ അതിർത്തിയും മറ്റുവിവരങ്ങളും സൂക്ഷിക്കുന്ന രജിസ്റ്ററുകളും മാപ്പുകളും ഡിജിറ്റൈസ് ചെയ്യും. ഭൂസർവേ, ഭൂരജിസ്ട്രി, കർഷക രജിസ്ട്രിയുമായുള്ള ബന്ധിപ്പിക്കൽ എന്നിവയും ഗ്രാമപ്രദേശങ്ങളിലെ ഭൂപരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കും.

നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ജി.ഐ.എസ്. മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റലാക്കും. തൊഴിൽ സംബന്ധമായ സേവനങ്ങൾ നൽകുന്ന ഇ-ശ്രമം പോർട്ടലിനെ മറ്റുപോർട്ടലുകളുമായി ബന്ധിപ്പിക്കും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിലെ നൈപുണി ആവശ്യങ്ങൾ, ലഭ്യമായ ജോലിസാധ്യതകൾ എന്നിവ കണക്കിലെടുത്തുള്ള ആർക്കിടെക്ചർ വിവരശേഖരങ്ങൾ തുറക്കും.

ഉദ്യോഗാർഥികളെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപവത്കരിക്കും എന്നിവയും പുതുതലമുറ പരിഷ്കാരങ്ങളുടെ ഭാഗമായി ധനമന്ത്രി പ്രഖ്യാപിച്ചു.

X
Top