തിരുവനന്തപുരം: വെബ് ഡെവലപ്മെന്‍റ്, ഇന്‍റര്‍ഫേസ് ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ സേവനം ലഭ്യമാക്കുന്ന പ്രമുഖ യുഐ/യുഎക്സ് ഡിസൈനര്‍ കമ്പനിയായ നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സിന് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്.
നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സിന്‍റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ എസ്ടിപിഐ ബില്‍ഡിംഗിന്‍റെ ആറാം നിലയിലാണ് കമ്പനിയുടെ പുതിയ ഓഫീസ്.
വെബ്ഫ്ളോ പാര്‍ട്ണര്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കമ്പനിയാണ് നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സെന്നും അതില്‍ അഭിമാനമുണ്ടെന്നും നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സ് സിഇഒ സാജന്‍ എസ്. നന്ദന്‍ പറഞ്ഞു. യു.എസ് വിപണി ലക്ഷ്യമിട്ട് രൂപകല്പന ചെയ്ത ഓള്‍-ഇന്‍-വണ്‍ വെബ്ഫ്ലോ ഡെവലപ്മെന്‍റ് സൊല്യൂഷനായ വെബ്വൈസ് ആരംഭിക്കാനൊരുങ്ങുകയാണ്.
യു.എസ്, യു.കെ, ജര്‍മ്മനി എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി മികച്ച ഡിസൈന്‍ സൊല്യൂഷനുകള്‍ നല്കാനാകുന്നത് കമ്പനിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാണ്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഡിസൈന്‍ അക്കാദമി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിലെ എസ്ടിപിഐ ബില്‍ഡിംഗില്‍ നെക്സ്റ്റ്ജനിക്സിന്‍റെ ഓഫീസ് തുറന്നതില്‍ സന്തോഷമുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. എസ്ടിപിഐ ബില്‍ഡിംഗില്‍ അതിനായി നല്‍കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതും ലോകോത്തരവുമാണ്.
ഭാവിയില്‍ ടെക്നോപാര്‍ക്ക് ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറാന്‍ നെക്സ്റ്റ്ജനിക്സ് പോലുള്ള പുതിയ കാലത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും. അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോത്സാഹനവും പിന്തുണയും ടെക്നോപാര്‍ക്കില്‍ ലഭ്യമാകും. നെക്സ്റ്റ്ജനിക്സിന് പുതിയ ഉയരങ്ങളിലേക്കെത്താന്‍ സാധിക്കട്ടെയെന്നും കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ആശംസിച്ചു.
നെക്സ്റ്റ്ജനിക്സിന് ആശംസകള്‍ നേരുന്നതായി എസ്ടിപിഐ ഡയറക്ടര്‍ ഗണേശ് നായക് കൊണ്ടാടി പറഞ്ഞു. ടെക്നോപാര്‍ക്കിലെ എസ്ടിപിഐ വര്‍ക്ക് സ്പെയ്സില്‍ നെക്സ്റ്റ്ജനിക്സിന് അഭിവൃദ്ധി പ്രാപിക്കാനാകും. ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിക്കാനും മികച്ച ഭാവി രൂപപ്പെടുത്താനും നെക്സ്റ്റ്ജനിക്സിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെക്സ്റ്റ്ജനിക്സ് സൊല്യൂഷന്‍സ് ആധുനിക കാലത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന അത്യാധുനിക യുഐ/യുഎക്സ് ഡിസൈന്‍ സ്റ്റുഡിയോയാണ് നെക്സ്റ്റ്ജനിക്സ് സൊല്യൂഷന്‍സ്. 2021-ല്‍ സ്ഥാപിതമായ ഈ കമ്പനി വിവിധ ബ്രാന്‍ഡുകളേയും ബിസിനസുകളേയും ശാക്തീകരിക്കുന്നതിനായി നൂതനവും ഉപയോക്തൃ കേന്ദ്രീകൃതവുമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യുഐ/യുഎക്സ് ഡിസൈന്‍, വെബ് ഡെവലപ്മെന്‍റ് എന്നിവയ്ക്ക് പുറമെ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് സ്ട്രാറ്റജി എന്നിവയിലും നെക്സ്റ്റ് ജനിക്സ് സൊല്യൂഷന്‍സിന് വൈദഗ്ധ്യമുണ്ട്. പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് പുറമെ ഡിസൈനുകള്‍ രൂപപ്പെടുത്തുന്നതിന് ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നെക്സ്റ്റ്ജനിക്സ് സൊല്യൂഷന്‍സ് പ്രയോജനപ്പെടുത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍ വ്യവസായസംരംഭങ്ങള്‍ളുടെ വരെ വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്ന മികച്ച ഡിജിറ്റല്‍ സൊല്യൂഷനുകള്‍ നല്‍കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിതെന്നതും ശ്രദ്ധേയം.
ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ, സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഗണേഷ് നായക്, ടെക്നോപാര്‍ക്ക് പി ആര്‍ ഒ ഹരിത എന്നിവര്‍ക്കൊപ്പം നെക്സ്റ്റ്ജനിക്സ് സൊല്യൂഷന്‍സിലെ ജീവനക്കാരും പങ്കെടുത്തു.