ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

റിന്യൂവബിൾ എനർജി പാർക്കുകൾ വികസിപ്പിക്കാൻ എൻഎച്ച്പിസി

ഡൽഹി: രാജസ്ഥാനിൽ 10 ഗിഗാവാട്ട് (GW) ശേഷിയുള്ള പുനരുപയോഗ ഊർജ പാർക്കുകൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് എൻഎച്ച്പിസി ലിമിറ്റഡ്. ഈ പദ്ധതിക്കായി എൻഎച്ച്പിസി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും രാജസ്ഥാൻ സർക്കാരും തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പുവെച്ചു.

അൾട്രാ മെഗാ റിന്യൂവബിൾ എനർജി പവർ പാർക്കുകൾ (UMREPP) വികസിപ്പിക്കുന്നത് ജലവൈദ്യുത സ്ഥാപനത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻഎച്ച്പിസി റിന്യൂവബിൾ എനർജി ലിമിറ്റഡാണ് (NHPC REL) രാജസ്ഥാൻ സർക്കാരുമായി കരാർ ഒപ്പിട്ടത്. ഈ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ പദ്ധതികൾ ഇപിസിയിലോ ഡെവലപ്പർ മോഡിലോ എൻഎച്ച്പിസി ആർഇഎൽ വികസിപ്പിച്ചെടുക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു.

സംസ്ഥാനത്ത് മറ്റൊരു 10 ജിഗാവാട്ട് അൾട്രാ മെഗാ റിന്യൂവബിൾ എനർജി പാർക്കുകൾ വികസിപ്പിക്കുന്നതിനായി എൻടിപിസി ലിമിറ്റഡുമായി ജൂലൈയിൽ രാജസ്ഥാൻ സർക്കാർ ധാരണാപത്രം ഒപ്പുവച്ചിരുന്നു. നിലവിൽ കമ്പനിയുടെ ഓഹരികൾ 2.21 ശതമാനത്തിന്റെ നേട്ടത്തിൽ 34.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top