ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

സര്‍ക്കാറിന് 997.75 കോടി രൂപ ഇടക്കാല ലാഭവിഹിതം നല്‍കി എന്‍എച്ച്പിസി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലവൈദ്യുത കമ്പനി എന്‍എച്ച്പിസി 2022-23ല്‍ സര്‍ക്കാരിന് 997.75 കോടി രൂപ ഇടക്കാല ലാഭവിഹിതം നല്‍കി.

‘2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള 997.75 കോടി രൂപയുടെ ഇടക്കാല ലാഭവിഹിതം 2023 മാര്‍ച്ച് 2 ന് ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കി,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതം 356.34 കോടി രൂപ നേരത്തെ നല്‍കിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എച്ച്പിസി സര്‍ക്കാരിന് മൊത്തത്തില്‍ 1,354.09 കോടി രൂപ ലാഭവിഹിത ഇനത്തില്‍ നല്‍കി.

നിലവില്‍ എട്ട് ലക്ഷത്തിലധികം ഓഹരിയുടമകളാണ്
എന്‍എച്ച്പിസിക്കുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ഇടക്കാല ഡിവിഡന്റ് പേ-ഔട്ട് 1,406.30 കോടി രൂപയാണ്.

2023 സാമ്പത്തിക വര്‍ഷം അവസാനിച്ച ഒമ്പത് മാസങ്ങളില്‍ 3,264.32 കോടി രൂപ അറ്റാദായം നേടി.മുന്‍ കാലയളവില്‍ അറ്റാദായം 2,977.62 കോടി രൂപ മാത്രമായിരുന്നു.. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 3,537.71 കോടി രൂപ അറ്റാദായം നേടി.

X
Top