Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ച്‌ എൻഎച്ച്പിസി

ന്യൂഡൽഹി: ലേയിലും കാർഗിലിലും ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് രണ്ട് കരാറുകളിൽ ഒപ്പുവച്ച്‌ സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഭീമനായ എൻഎച്ച്പിസി. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിലെ പവർ സെക്ടറിലെ കാർബൺ കാൽപ്പാട് കുറയ്ക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി പൈലറ്റ് ഗ്രീൻ ഹൈഡ്രജൻ ടെക്നോളജീസ് വികസിപ്പിക്കുന്നതിനുള്ള രണ്ട് ധാരണാപത്രങ്ങളിൽ എൻഎച്ച്പിസി ഒപ്പുവച്ചതായി വൈദ്യുതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ആർ കെ മാത്തൂരിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.

ലേ ജില്ലയിൽ ഒപ്പുവച്ച കരാർ പ്രകാരം, നിമ്മോ ബാസ്ഗോ പവർ സ്റ്റേഷനിലെ (ലേ) എൻഎച്ച്പിസി ഗസ്റ്റ് ഹൗസിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ഹൈഡ്രജൻ ഉൽപ്പാദനം ഉൾപ്പെടെയുള്ള പൈലറ്റ് ഗ്രീൻ ഹൈഡ്രജൻ ഇന്ധന സെൽ അടിസ്ഥാനമാക്കിയുള്ള മൈക്രോഗ്രിഡിന്റെ വികസനം എൻഎച്ച്പിസി പരിഗണിക്കും. അതേസമയം, കാർഗിൽ ജില്ലയ്ക്കായി ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് അവിടെ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലുകൾക്കായി ഉപയോഗിക്കും, ഇതിലൂടെ പ്രാദേശിക പ്രദേശത്ത് 8 മണിക്കൂർ വരെ രണ്ട് ബസുകൾ ഓടിക്കാൻ കഴിയും.

ലഡാക്കിലെ മൊബിലിറ്റി, ഗതാഗതം, ഹീറ്റിംഗ്, മൈക്രോ ഗ്രിഡ് തുടങ്ങിയ വിവിധ മേഖലകളിലെ ഹൈഡ്രജൻ ആവശ്യം നിറവേറ്റുന്നതിനായി എൻഎച്ച്പിസി വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും ഇതിനയായി ധാരണാപത്രത്തിൽ പ്രത്യേകം ഒപ്പുവെക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

X
Top