2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ച്‌ എൻഎച്ച്പിസി

ഡൽഹി: ജലവൈദ്യുത, പമ്പ് സംഭരണ പദ്ധതികൾ സ്ഥാപിക്കാൻ സംയുക്ത സംരംഭ കമ്പനി (ജെവിസി) രൂപീകരിക്കുന്നതിന് ദാമോദർ വാലി കോർപ്പറേഷനുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ച്‌ എൻഎച്ച്പിസി. ജലവൈദ്യുത പദ്ധതികളും പമ്പ് സംഭരണ പദ്ധതികളും ഊർജ സംഭരണ പരിഹാരങ്ങളായി സംയുക്തമായി പ്രയോജനപ്പെടുത്താൻ രണ്ട് ഊർജ്ജ മേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം വിഭാവനം ചെയ്യുന്നു. 2030-ഓടെ 500 ജിഗാവാട്ട് (GW) പുനരുപയോഗ ഊർജവും 2070-ഓടെ നെറ്റ് സീറോയും കൈവരിക്കുക എന്ന ഊർജ്ജ സംക്രമണത്തിന്റെ ദേശീയ ലക്ഷ്യത്തിന് അനുസൃതമാണിതെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിലെ ജലവൈദ്യുത വികസനത്തിനുള്ള ഏറ്റവും വലിയ സ്ഥാപനമാണ് എൻഎച്ച്പിസി. സൗരോർജ്ജ, കാറ്റ് വൈദ്യുതി മേഖലയിലും ഇത് അതിന്റെ പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 70.95 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ ഏകീകൃത അറ്റാദായം 5.61 ശതമാനം വർധിച്ച് 467.15 കോടി രൂപയിലെത്തിയിരുന്നു. അതേസമയം, ബിഎസ്ഇയിൽ എൻഎച്ച്പിസിയുടെ ഓഹരികൾ 0.74 ശതമാനം ഇടിഞ്ഞ് 33.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

X
Top